ഇടുക്കി: ജയിലിലെ പാല്‍ ദൗര്‍ലഭ്യത്തിന് പരിഹാരവുമായി പി.ജെ ജോസഫ് എംഎൽഎ. ക്രിസ്മസ് സമ്മാനമായി തന്റെ പശുവായ ‘മീര’യെയും അതിന്റെ കിടാവ് ‘അഭിമന്യു’വിനേയും ഇടുക്കി മുട്ടം ജയിലിലെ പശുവളര്‍ത്തല്‍ കേന്ദ്രത്തിലേക്ക് നൽകിയാണ് പി.ജെ ജോസഫ് മാതൃകയായത്. ജയിലിലേക്ക് 25 ലിറ്റര്‍ പാലാണ് സാധാരണ ആവശ്യമായി വരികയെന്നും എന്നാല്‍ പല ദിവസങ്ങളിലും പാല്‍ കിട്ടാന്‍ ബുദ്ധിമുട്ടാണെന്ന് ജയില്‍ സൂപ്രണ്ട് പി.ജെ. ജോസഫിനോട് മുൻപ് പരാതി പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് തന്റെ പ്രിയപ്പെട്ട പശുവിനെയും കിടാവിനെയും ജയിലിന് കൈമാറാന്‍ അദ്ദേഹം തീരുമാനിച്ചത്.
സംസ്ഥാനത്ത് 55 ജയിലുകളാണ് ഉള്ളതെന്നും ഈ ജയിലുകളിലേക്ക് പലവിധത്തിലുള്ള സഹായങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഇത്തരത്തിലൊരു സഹായം ഇതാദ്യമായാണ് ലഭിക്കുന്നതെന്നും ജയില്‍ ഡി.ജി.പിയായ ഋഷിരാജ് സിംഗ് വ്യക്തമാക്കി. പശുവിനെയും കിടാവിനെയും സ്വീകരിച്ച ശേഷം ജയില്‍ നടന്ന കണ്ട ഋഷിരാജ് സിംഗ് 13 ജില്ലാ ജയിലുകളില്‍ ഏറ്റവും മികച്ച ജയിലെന്ന സര്‍ട്ടിഫിക്കറ്റും ഇടുക്കി മുട്ടം ജയിലിന് നല്‍കിയിട്ടുണ്ട്.
Post Your Comments