MollywoodLatest NewsKeralaCinemaNewsEntertainment

സത്യന്‍ അന്തിക്കാടിന്റെ അസിസ്റ്റന്റ് ഡയറക്ടറായി മുന്‍ ജയില്‍ ഡിജിപി: ആദ്യചിത്രം മലയാളത്തില്‍ ചെയ്യുമെന്ന് ഋഷിരാജ് സിംഗ്

നടന്‍ ശ്രീനിവാസനാണ് സത്യന്‍ അന്തിക്കാടിനെ നിര്‍ദ്ദേശിച്ചതെന്ന് ഋഷിരാജ് സിംഗ്

കൊച്ചി: 36 വര്‍ഷത്തെ സേവനത്തിന് ശേഷം ജയില്‍ മേധാവിയായി വിരമിച്ച ഋഷിരാജ് സിംഗ് സിനിമാ സംവിധാനം പഠിക്കാനൊരുങ്ങുന്നു. സത്യന്‍ അന്തിക്കാടിന്റെ സഹസംവിധായകരില്‍ ഒരാളായാണ് ഋഷിരാജ് സിംഗ് സിനിമാസംവിധാനം പഠിക്കാന്‍ ഒരുങ്ങുന്നത്.

Read Also : ‘എ. വിജയരാഘവന്‍ പോയോയെന്ന് അറിയില്ല, ഞാന്‍ പോയിരുന്നു’: സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടുവെന്ന് കെ. സുരേന്ദ്രന്‍

ജയറാമും മീരജാസ്മിനും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന സത്യന്‍ അന്തിക്കാടിന്റെ അടുത്ത ചിത്രത്തിലാണ് അസിസ്റ്റന്റ് ഡയറക്ടര്‍മാരില്‍ ഒരാളായി ഋഷിരാജ് സിംഗ് എത്തുന്നത്. നടന്‍ ശ്രീനിവാസനാണ് സത്യന്‍ അന്തിക്കാടിനെ നിര്‍ദ്ദേശിച്ചതെന്ന് ഋഷിരാജ് സിംഗ് പറഞ്ഞു.

കുട്ടിക്കാലം മുതല്‍ സിനിമയോട് വലിയ ഇഷ്ടമായിരുന്നുവെന്നും സര്‍വ്വീസില്‍ നിന്നും വിരമിച്ചതോടെ സിനിമ സംവിധാനം ഗൗരവമായി പഠിക്കാനുള്ള സമയം കിട്ടിയെന്നും അദ്ദേഹം പറഞ്ഞു. സംവിധാനം പഠിച്ച ശേഷം മലയാളത്തില്‍ സിനിമ സംവിധാനം ചെയ്യുമെന്ന് ഋഷിരാജ് സിംഗ് പറഞ്ഞു.

രാജസ്ഥാന്‍ സ്വദേശിയായ ഋഷിരാജ് സിംഗ് അദ്ദേഹത്തിന്റെ 24ാം വയസിലാണ് കേരളത്തില്‍ എത്തുന്നത്. ഏറെക്കാലവും കേരളത്തില്‍ സേവനമനുഷ്ഠിച്ച അദ്ദേഹം വിരമിച്ച ശേഷവും സംസ്ഥാനത്ത് തുടരുകയാണ്. കേരളത്തോടുള്ള ഇഷ്ടം അദ്ദേഹം പലതവണ വെളിപ്പെടുത്തിയിട്ടുള്ളതാണ്. ജയില്‍ ഡിജിപി, ട്രാന്‍സ്‌പോട്ട് കമ്മീഷണര്‍ തുടങ്ങിയ മേഖലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button