ന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞുമൂലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ട്രെയിന്‍, വിമാന സര്‍വീസുകള്‍ മുടങ്ങി. ഡല്‍ഹിയിലേക്കുള്ള 22 ട്രെയിനുകള്‍ റദ്ദാക്കി.
കൊല്‍ക്കത്ത വിമാനത്താവളത്തില്‍നിന്ന് ഹൈദരാബാദ്, ഡല്‍ഹി, ബാഗ്‌ദോഗ്ര, പോര്‍ട്ട് ബ്ലെയര്‍ എന്നിവിടങ്ങളിലേക്കുള്ള ആറു വിമാനസര്‍വീസുകളും റദ്ദാക്കി.
സര്‍ക്കാര്‍ വകുപ്പുകളില്‍ വ്യാപകമായി പിന്‍വാതില്‍ നിയമനം, ഉദ്യോഗാർത്ഥികൾക്ക് പ്രതീക്ഷ പൊലിയുന്നു
അലഹബാദ്-ആനന്ദ് വിഹാര്‍ എക്‌സ്‌പ്രസ്, മാള്‍ട്ട-ഡല്‍ഹി ഫരാക്ക എക്‌സ്‌പ്രസ്, ഇന്‍ഡോര്‍-ന്യൂഡല്‍ഹി എക്‌സ്‌പ്രസ്, ഗയ-ന്യൂഡല്‍ഹി എക്‌സ്‌പ്രസ്, ഭഗല്‍പുര്‍-ആനന്ദ് വിഹാര്‍ ഗരീബ്‌രഥ് എന്നിവയാണു റദ്ദാക്കിയ ട്രെയിനുകള്‍.രാജസ്‌ഥാന്‍, പടിഞ്ഞാറന്‍ യു.പി., ഹരിയാന തുടങ്ങിയിടങ്ങളിലും വരും ദിവസങ്ങളില്‍ മൂടല്‍മഞ്ഞ് തുടരും.
ഭീം ആർമി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെതിരേ കലാപ പ്രേരണ കുറ്റം
ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, അസം, മേഘാലയ, സിക്കിം തുടങ്ങിയ സംസ്‌ഥാനങ്ങളിലെ വിവിധ ഭാഗങ്ങളിലും സമാനമായ കാലാവസ്‌ഥയാണ്.രാജ്യ തലസ്‌ഥാനത്തു വരും ദിവസങ്ങളിലും കനത്ത മൂടല്‍മഞ്ഞ് തുടരുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
Post Your Comments