ന്യൂഡല്‍ഹി: അറസ്‌റ്റിലായ ദളിത് നേതാവ് ചന്ദ്രശേഖര്‍ ആസാദിനെതിരേ ഡല്‍ഹി പോലീസ് ചുമത്തിയത് കലാപപ്രേരണാക്കുറ്റം. പ്രകോപനപരമായ പ്രസംഗത്തിലൂടെ ജനങ്ങളെ കലാപത്തിന് ആഹ്വാനം ചെയ്യുകയായിരുന്നു ആസാദെന്ന് കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ച എഫ്.ഐ.ആറില്‍ ഡല്‍ഹി പോലീസ് പറഞ്ഞു.കഴിഞ്ഞ വെള്ളിയാഴ്‌ച ജമാ മസ്‌ജിദിനു സമീപത്തുനിന്നു ജന്തര്‍മന്ദറിലേക്കു നടത്തിയ റാലി അക്രമാസക്‌തമായതിനേത്തുടര്‍ന്നാണ് ആസാദിനെ അറസ്‌റ്റ് ചെയ്‌തത്.
അനധികൃതമായിട്ടായിരുന്നു ജനക്കൂട്ടം ഒത്തുചേര്‍ന്നത്. റാലിക്ക് പോലീസ് അനുമതിയില്ലായിരുന്നു. എന്നാല്‍ ആസാദിന്റെ ആഹ്വാനപ്രകാരം ജനം ബാരിക്കേഡുകള്‍ തകര്‍ത്തു റാലി നടത്തി. പോലീസിനുനേര്‍ക്ക് കല്ലേറുണ്ടായപ്പോള്‍ ജനക്കകൂട്ത്തെ പിരിച്ചുവിടാന്‍ വേണ്ടിയാണ് ലാത്തിച്ചാര്‍ജ് നടത്തിയ തെന്ന് എഫ്‌ഐആറിൽ പറയുന്നു. വെള്ളിയാഴ്‌ച നമസ്‌കാരത്തിനു ശേഷം ആസാദ് നടത്തിയ പ്രകോപനപരമായ പ്രസംഗമാണു വന്‍ ജനക്കൂട്ടത്തെ കൂട്ടിയതെന്നും പ്രസംഗത്തിലെ ആഹ്വാനം അനുസരിച്ചാണു ജനം റാലി നടത്തിതെന്നും പോലീസ് പറയുന്നു.
പ്രതിഷേധത്തിനെത്തിയവരില്‍ ഭൂരിപക്ഷത്തിനും സംഘര്‍ഷത്തിനിടെ വീണാണു പരുക്കേറ്റതെന്നും എഫ്.ഐ.ആറില്‍ പറയുന്നു. കീഴടങ്ങിയ ആസാദിനെ അറസ്‌റ്റ് ചെയ്‌ത് 14 ദിവസത്തെ ജുഡിഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ടിരിക്കുകയാണ്.പൗരത്വ ഭേദഗതി നിയമം മുസ്ലിംകളെ ബാധിക്കില്ലെന്നു പറയുന്നത്, നോട്ട് നിരോധനം പാവങ്ങളെ ബാധിക്കില്ലെന്നു പറയുന്നതുപോലെയാണെന്ന് ആസാദ് ആരോപിച്ചു.
Post Your Comments