കൊച്ചി:സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ട്രെയിന്‍ ഗതാഗതം താറുമാറായി. എറണാകുളത്ത് സിഗ്നല്‍ സംവിധാനം തകരാറിലായതിനെത്തുടര്‍ന്നു മണിക്കൂറുകളോളം ട്രെയിന്‍ ഗതാഗതം താറുമാറായി. മിക്ക ട്രെയിനുകളും വൈകിയാണ് ഓടിയത്. രണ്ടു പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. നിരവധി ട്രെയിനുകള്‍ വഴി തിരിച്ചു വിട്ടു. ഇതോടെ യാത്രക്കാരും ദുരിതത്തിലായി.
പുലര്‍ച്ചെ തകരാറിലായ സിഗ്നല്‍ സംവിധാനം വൈകിട്ട് 4.15 നാണ് പഴയനിലയിലായത്. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനും നോര്‍ത്ത് റെയില്‍വേ സ്റ്റേഷനുമിടയിലുള്ള പ്രധാന സിഗ്നല്‍ സംവിധാനം നിയന്ത്രിക്കുന്ന കേബിള്‍ ശൃംഖലയാണ് കത്തിയത്. ഇതിനു സമീപം ആരോ ചവറ് കൂട്ടിയിട്ട് കത്തിച്ചതിനെത്തുടര്‍ന്നാണു കേബിളുകള്‍ കത്തിയതെന്നു റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഇന്നലെ പുലര്‍ച്ചെ ഒന്നേമുക്കാലോടെയാണ് സിഗ്നല്‍ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് റെയില്‍വേയുടെ ബന്ധപ്പെട്ട് ഡിപാര്‍ട്മെന്റ് അധികൃതര്‍ സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് കേബിള്‍ കത്തിയതായി ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് തകരാര്‍ പരിഹരിക്കാന്‍ ആരംഭിച്ച ശ്രമം വൈകിട്ട് 4.30 ഓടെയാണ് പൂര്‍ത്തിയായത്. അതുവരെ ട്രെയിനുകള്‍ വൈകിയാണ് സര്‍വീസ് നടത്തിയത്. ചവറ് കത്തിച്ചയാളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നു റെയില്‍വേ അധികൃതര്‍ പറഞ്ഞു. ഇന്നലെ രാവിലെ ആറിനു പുറപ്പെടേണ്ടിയിരുന്ന എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍ രണ്ടര മണിക്കൂറിലധികം വൈകി 8.40 ഓടെയാണ് പുറപ്പെട്ടത്.
Post Your Comments