ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശൈത്യം കനത്തതോടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കാലാവസ്ഥ നിരീക്ഷണകേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡല്‍ഹി, പഞ്ചാബ്, ഹരിയാന, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
Read Also : രാജ്യ തലസ്ഥാനത്ത് കനത്ത മൂടൽ മഞ്ഞ്, 4 വിമാനങ്ങൾ വഴി തിരിച്ചുവിട്ടു, ട്രെയിനുകളും വൈകിയോടുന്നു
കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ താപനില 2.4 ഡിഗ്രിയിലേക്ക് താഴ്ന്നിരുന്നു. ഇത് വ്യോമ, റെയില്‍ ഗതാഗതങ്ങളെ ബാധിച്ചിരുന്നു. ശൈത്യം കനത്തതോടെ ഹരിയാനയിലെ സ്‌കൂളുകള്‍ക്ക് ജനുവരി ഒന്നുവരെ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments