ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും വർധിക്കുന്ന സാഹചര്യമാണെങ്കിലും ട്രെയിൻ സർവ്വീസുകൾ വെട്ടിക്കുറക്കില്ലെന്ന് ഇന്ത്യൻ റെയിൽവെ. യാത്രക്കാരെ സംബന്ധിച്ചിടത്തോളം തീവണ്ടി സർവ്വീസുകളുടെ അപര്യാപ്തത ഇല്ലെന്ന് റെയിൽവെ വ്യക്തമാക്കി. റെയിൽവെ ബോർഡ് ചെയർമാൻ സുനീത് ശർമ്മയാണ് ഇക്കാര്യം അറിയിച്ചത്.
Read Also: സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തു വിട്ട് ആരോഗ്യ വകുപ്പ്
കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ മഹാരാഷ്ട്രയിൽ നിന്നു പോലും ട്രെയിൻ സർവ്വീസുകൾ നിയന്ത്രിക്കണം എന്ന ആവശ്യം ഉയർന്നിട്ടില്ല. നിലവിൽ രാജ്യത്ത് ആവശ്യത്തിന് സർവ്വീസുകൾ ഉണ്ട്. കൂടുതൽ തീവണ്ടികൾ ആവശ്യമാണെന്ന് തോന്നിയാൽ അപ്പോൾ അധിക സർവ്വീസുകൾ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് നിലവിൽ ശരാശരി 1,402 പ്രത്യേക ട്രെയിനുകൾ പ്രതിദിനം സർവ്വീസുകൾ നടത്തുന്നുണ്ടെന്നാണ് റെയിൽവെ മന്ത്രാലയം വാർത്താക്കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്. 5,381 സബർബൻ ട്രെയിൻ സർവ്വീസുകളും 830 പാസഞ്ചർ ട്രെയിൻ സർവ്വീസുകളും നിലവിൽ രാജ്യത്തുണ്ടെന്നും റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.
Post Your Comments