KeralaLatest NewsNewsIndia

‘മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും പ്രതിഷേധം നടത്താൻ ആഹ്വാനം ചെയ്യുന്നു’ പിണറായിക്ക് പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പിലാക്കേണ്ടി വരുമെന്നും വി. മുരളീധരൻ

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനുമെതിരെ കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. ഇരുവരും ഭരണഘടനാ പദവികളിൽ ഇരുന്ന് പ്രതിഷേധ പ്രകടനങ്ങൾക്ക് ആഹ്വാനം ചെയ്യുന്നു. നിയമം നടപ്പിലാക്കില്ലെന്ന് പിണറായി പറയുന്നത് കൈയ്യടി കിട്ടാൻ വേണ്ടിയാണെന്നും വി മുരളീധരൻ പറഞ്ഞു.

ഇരുവരും എരിതീയില്‍ എണ്ണയൊഴിക്കുകയാണ് ചെയ്യുന്നത്. പ്രതിഷേധിക്കുകയാണെങ്കില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും  ശമ്ബളം ഉപേക്ഷിക്കാൻ തയ്യാറാകണം.  രാജ്യത്ത് വലിയ കുപ്രചരണമാണ് നടന്നുവരുന്നത്. പാര്‍ലമെന്റ് പാസ്സാക്കിയ നിയമത്തെ എതിർക്കുന്നവർ ഉണ്ടാകാം. അതിനെതിരെ ശബ്ദമുയര്‍ത്താം. ജനാധിപത്യത്തില്‍ സമാധാനപരമായ രീതിയിൽ പ്രതിഷേധമാകാം. പക്ഷെ ഭരണഘടനാ പദവിയില്‍ ഇരിക്കുന്നവര്‍ ഇന്ത്യന്‍ പാര്‍ലമെന്റ് അംഗീകരിച്ച, രാഷ്ട്രപതി ഒപ്പിട്ട നിയമത്തിനെതിരെ തെരുവില്‍ ഇറങ്ങി പ്രതിഷേധിക്കുമ്ബോള്‍, ഈ നാട്ടുകാരുടെ നികുതിപ്പണം ഉപയോഗിച്ച്‌ ശമ്ബളം വാങ്ങിക്കൊണ്ടാണ് അവര്‍ ആ ദിവസവും പ്രതിഷേധിച്ചത്.

കേരളത്തിലെ മുഖ്യമന്ത്രിക്ക് ഭരണഘടന അനുസരിച്ച്‌ രാഷ്ട്രപതി ഒപ്പിട്ട നിയമത്തോട് എതിര്‍പ്പുണ്ടെങ്കില്‍, അത് പ്രകടിപ്പിക്കാന്‍ മാർഗങ്ങളുണ്ട്. തെരുവിലേക്കിറങ്ങി പ്രതിഷേധിക്കുക എന്നത് അരാജകത്വ വാദികളുടെ സ്വഭാവമാണെന്നും വി മുരളീധരൻ പറഞ്ഞു.  കുടിയേറ്റക്കാരായ മുസ്ലിങ്ങള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നൽകുന്നത് ആലോചിക്കാവുന്നതാണെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button