മംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം അക്രമ സംഭവങ്ങളിലേക്ക് വഴിമാറിയപ്പോൾ ബംഗളുരുവിൽ നിരവധി ആക്രമണങ്ങളും വെടിവെപ്പും ഉണ്ടായി. ഇതിൽ രണ്ടുപേർ കൊല്ലപ്പെടുകയും ചെയ്തു. സംഘര്‍ഷം നടന്ന മംഗളൂരു സന്ദര്‍ശിക്കാനുള്ള യുഡിഎഫ് ജനപ്രതിനിധി സംഘത്തിന്റെ തീരുമാനം മാറ്റിവച്ചു. രാജ്ഘട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷയുടെ നേതൃത്വത്തില്‍ സമരം നടക്കുമ്പോള്‍ ജില്ലാ ആസ്ഥാനങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദേശത്തെ തുടര്‍ന്നാണ് സന്ദര്‍ശനം മാറ്റിവച്ചത്.
എംപിമാരായ രാജ് മോഹന്‍ ഉണ്ണിത്താന്, കെ.സുധാകരന്, എംഎല്‍എമാരായ എം സി ഖമറുദ്ദീന്, എന്‍ എ നെല്ലിക്കുന്ന്, പാറക്കല്‍ അബ്ദുള്ള, ഷംസുദ്ദീന് എന്നിവരുള്‍പ്പെടുന്ന സംഘമാണ് നാളെ മംഗളൂരു സന്ദര്‍ശിക്കാനിരുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്ഘട്ടില്‍ നാളെ രാജ്ഘട്ടില്‍ പ്രതിഷേധം നടത്താനാണ് കോണ്‍ഗ്രസ് തീരുമാനം. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കും.
പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സംസ്ഥാന ഘടകങ്ങള്‍ക്കും ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് കോര്‍കമ്മിറ്റി യോഗം നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനിടെ മഹാരാഷ്ട്രയിൽ ശിവസേനയ്ക്ക് തിരിച്ചടി നൽകാനൊരുങ്ങി തരൂർ. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിന് എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍ നേതൃത്വം നല്‍കണമെന്ന് ശശി തരൂര്‍ എം.പി. കോണ്‍ഗ്രസിനെ എതിര്‍ക്കുന്നവരെ കൂടി ഒരു പ്ലാറ്റ്ഫോമില്‍ എത്തിക്കാന്‍ ഇത് ഉപകരിക്കുമെന്നും ശശി തരൂര്‍ വ്യക്തമാക്കി.
“ഹിന്ദുക്കളെ, മുസ്ളീം സഹോദരങ്ങള്‍ അല്ലേ ശരി?’ പൗരത്വ ഭേദഗതി നിയമത്തെ വിമര്‍ശിച്ച് രാഹുല്‍ ഈശ്വര്‍
കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒരു ചരിത്രമുണ്ട്. അതു മാത്രമല്ല ചില സംസ്ഥാന പാര്‍ട്ടികള്‍ കോണ്‍ഗ്രസിനെ എതിര്‍ത്തു കൊണ്ടാണ് വളര്‍ന്നത്. ഞങ്ങള്‍ നേതൃത്വം എടുക്കാന്‍ പോയാല്‍ അവര്‍ക്കും ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. ഒരു ചെറിയ പാര്‍ട്ടി ഇതിന്റെ നേതൃത്വം എടുത്താന്‍ തയ്യാറായാല്‍ പ്രത്യേകിച്ചും മുതിര്‍ന്ന നേതാവുള്ള ഒരു പാര്‍ട്ടി നേതൃത്വം എടുത്താല്‍ മറ്റുള്ളവല്‍ കേള്‍ക്കാന്‍ തയ്യാറായിരിക്കും. എന്റെ അഭിപ്രായത്തില്‍ ശരത് പവാറായിരിക്കും നല്ലത്. ഇദ്ദേഹം വളരെ പ്രായം ചെന്ന മുതിര്‍ന്ന നേതാവാണ്.
എന്‍.സി.പി പാര്‍ട്ടി ഇവര്‍ക്കാര്‍ക്കും വലിയ രാഷ്ട്രീയ ഭീഷണിയുമല്ല. അങ്ങനെ ഒരു പാര്‍ട്ടി മുന്‍കൈയ്യെടുത്താല്‍ അതിനൊരു ഫലം ഉണ്ടാകുമെന്നും തരൂര്‍ വ്യക്തമാക്കി.
Post Your Comments