ന്യൂഡല്‍ഹി : രാജ്യത്ത് പൗരത്വഭേഗഗതി ബില്ലിന്റെ പേരില്‍ നടന്നത് വര്‍ഗീയ കലാപങ്ങള്‍.. പിന്നില്‍ ചന്ദ്രശേഖര്‍ ആസാദിനെ പോലുള്ള നേതാക്കളും . പൊലീസിന്റെ എഫ്‌ഐആറില്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ. ജുമാ മസ്ജിദില്‍ ‘പ്രകോപനപരമായ’ പ്രസംഗം നടത്തിയതിനാണ് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കു ശേഷം മസ്ജിദ് പരിസരത്ത് ആസാദ് നടത്തിയ പ്രസംഗത്തിനു ശേഷമാണ് ജനക്കൂട്ടം ഇന്ത്യാഗേറ്റിലേക്കു നീങ്ങിയതെന്നും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച പ്രഥമ വിവര റിപ്പോര്‍ട്ടില്‍ (എഫ്‌ഐആര്‍) പറയുന്നു.
ഇന്ത്യാഗേറ്റിലെത്തിയ ജനക്കൂട്ടത്തെ ബാരിക്കേഡ് കൊണ്ടു തടയുകയായിരുന്നു. അവരോട് പിരിഞ്ഞുപോകാന്‍ ലൗഡ് സ്പീക്കറിലൂടെ ആവശ്യപ്പെടുകയും ചെയ്തു. മസ്ജിദിലും സമാനമായി വിളിച്ചു പറഞ്ഞിരുന്നു. തുടര്‍ന്ന് ചിലര്‍ പിരിഞ്ഞുപോയി. ഏതാനും സമയം കഴിഞ്ഞപ്പോള്‍ വടക്കുകിഴക്കന്‍ ഡല്‍ഹി മേഖലയില്‍ നിന്ന് 4000-5000 പേരെങ്കിലും വരുന്നതായുള്ള വിവരം ലഭിച്ചു. തുടര്‍ന്നാണ് ദരിയാഗഞ്ചിലെ ഡപ്യൂട്ടി പൊലീസ് കമ്മിഷണറുടെ ഓഫിസിനു മുന്നില്‍ വന്‍ ജനക്കൂട്ടം പ്രത്യക്ഷപ്പെട്ടത്.
ഏകദേശം 8000-10,000 പേര്‍ വരുമായിരുന്നു. ദേശീയ പൗരത്വ റജിസ്റ്ററിനും പൗരത്വ ഭേദഗതി നിയമത്തിനും എതിരെ മുദ്രാവാക്യം വിളിക്കുകയായിരുന്നു ജനക്കൂട്ടം. തുടര്‍ന്ന് പ്രതിഷേധവുമായി ജന്തര്‍ മന്തറിലേക്കു പോകാനായിരുന്നു നീക്കം. അനധികൃതമായിട്ടായിരുന്നു ജനക്കൂട്ടം അവിടെ ഒത്തുചേര്‍ന്നത്. പൊലീസിന്റെ അനുമതിയില്ലാതെയായിരുന്നു പ്രതിഷേധം. കുറച്ചു കഴിഞ്ഞപ്പോള്‍ ജനക്കൂട്ടം പൊലീസിനു നേരെ കല്ലെറിഞ്ഞു. തുടര്‍ന്ന് പിരിച്ചുവിടാനാണ് ജലപീരങ്കി പ്രയോഗിച്ചത്. ഏറ്റവും കുറവ് സേനയെയാണു ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ഉപയോഗിച്ചത്.
പ്രതിഷേധത്തിനെത്തിയവരില്‍ ഭൂരിപക്ഷത്തിനും സംഘര്‍ഷത്തിനിടെ വീണാണു പരുക്കേറ്റതെന്നും എഫ്‌ഐആറില്‍ പറയുന്നു. കീഴടങ്ങിയ ആസാദിനെ അറസ്റ്റ് ചെയ്ത് 14 ദിവസത്തെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷ ഡല്‍ഹി കോടതി തള്ളി. ദരിയാഗഞ്ചിലെ അക്രമവുമായി ബന്ധപ്പെട്ട് 15 പേരെ അറസ്റ്റ് ചെയ്തു. ഇവരെ രണ്ടു ദിവസത്തേക്ക് ജുഡിഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ സീമാപുരില്‍ നടന്ന അക്രമസംഭവങ്ങള്‍ക്കിടെ അറസ്റ്റിലായ 11 പേരെയും മറ്റൊരു കോടതി 14 ദിവസത്തേക്ക് ജുഡിഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
Post Your Comments