ന്യൂഡല്‍ഹി: കേന്ദ്ര അവഗണനയ്ക്ക് എതിരെ കേരള സര്‍ക്കാര്‍ ജന്തര്‍ മന്തറില്‍ നടത്തുന്ന സമരവേദിയില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഭിക്ഷയാചിക്കാന്‍ വന്നതല്ലെന്നും അവകാശമാണ് ചോദിക്കുന്നതെന്നും കെജ്രിവാള്‍ പറഞ്ഞു. പഞ്ചാബ് സര്‍ക്കാരിന്റെ ഫണ്ടും കേന്ദ്രം തടഞ്ഞുവച്ചു. ധനവിനിയോഗം സംസ്ഥാനത്തിന്റെ അധികാരമാണെന്ന് പറഞ്ഞ അദ്ദേഹം കേന്ദ്ര സര്‍ക്കാരിന്റേത് ധിക്കാരമാണെന്നും വിമര്‍ശിച്ചു.
Read Also: അഡ്വ. ആളൂരിന് എതിരെ ലൈംഗികാതിക്രമ കേസ്, തനിക്ക് ആളൂരില്‍ നിന്ന് ഭീഷണിയുണ്ടെന്ന് പരാതിക്കാരിയായ യുവതി
കേരള സര്‍ക്കാര്‍ ജന്തര്‍ മന്തറില്‍ നടത്തുന്ന സമരത്തെ പിന്തുണച്ച് കൂടുതല്‍ ദേശീയ നേതാക്കള്‍ എത്തി. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എന്നിവര്‍ വേദിയിലെത്തി പിന്തുണ അറിയിച്ചു. എന്‍സിപി അധ്യക്ഷന്‍ ശരത് പാവാര്‍, കപില്‍ സിബല്‍, ഫാറൂഖ് അബ്ദുള്ള, ഡിഎംകെ , സമാജ് വാദി പാര്‍ട്ടി, ജെഎംഎം, ആര്‍ജെഡി എന്നീ പാര്‍ട്ടികളുടെ പ്രതിനിധികളും പ്രതിഷേധത്തില്‍ പങ്കെടുത്തു. ഡല്‍ഹിയിലെ വിവിധ സംഘടനകളും പ്രതിഷേധത്തിന്റെ ഭാഗമായി.
Post Your Comments