
ന്യൂഡല്‍ഹി : വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ടുണ്ടായ കലാപം 9/11 ല്‍ യുഎസിലുണ്ടായ ഭീകരാക്രമണ ആസൂത്രണത്തിന് സമാനമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍. ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുളളവര്‍ വിദൂരതയില്‍ നിന്ന് ആക്രമണത്തെ നിയന്ത്രിക്കുകയായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യുഎസിലുണ്ടായ ഭീകരാക്രമണം, അതിന്റെ ആസൂത്രകര്‍ എങ്ങനെയാണോ വിദേശത്ത് ഇരുന്ന നിയന്ത്രിച്ചത്, സമാനമായ പ്രവൃത്തിയാണ് ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുളളവര്‍ ഇവിടെ നിര്‍വ്വഹിച്ചതെന്ന് സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അമിത് പ്രസാദ് പറഞ്ഞു.
ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് കോടതിയില്‍ കലാപത്തിന്റെ ആസൂത്രണത്തില്‍ ഉമര്‍ ഖാലിദിന്റെ പങ്ക് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയത്. താന്‍ വാട്സ്ആപ്പിലൂടെ അഞ്ച് സന്ദേശങ്ങള്‍ മാത്രമാണ് അയച്ചതെന്നും സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നുമായിരുന്നു ഉമര്‍ ഖാലിദിന്റെ വാദം. ഇതിനെ എതിര്‍ത്തുകൊണ്ടാണ് കലാപത്തിന്റെ ആസൂത്രണത്തില്‍ ഉമര്‍ ഖാലിദിന്റെയും കൂട്ടരുടെയും പങ്ക് സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിരത്തിയത്.
ഫെബ്രുവരി 17 ന് പ്രതിഷേധങ്ങള്‍ കലാപത്തിലേക്ക് നീങ്ങുമെന്ന തരത്തില്‍ വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു. ഉമര്‍ ഖാലിദ് അംഗമായിരുന്ന ഗ്രൂപ്പിലായിരുന്നു സന്ദേശം പങ്കുവെയ്ക്കപ്പെട്ടതെങ്കിലും ഇടപെട്ടില്ല. നിശബ്ദനായിരുന്നു. ഷര്‍ജീല്‍ ഇമാമിന്റെ മെന്ററാണ് ഉമര്‍ ഖാലിദ് എന്നും ഇരുവരും തമ്മില്‍ ബന്ധമുണ്ടെന്നും സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാട്ടി. പരസ്പരം ഒരു ബന്ധവുമില്ലെന്നാണ് ഇരുവരും പറയുന്നത്. എന്നാല്‍ ഇത് വിശ്വസിക്കരുതെന്നും ഇവര്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും ചിത്രങ്ങള്‍ തെളിവുകളായി ഉയര്‍ത്തിക്കാട്ടി അമിത് പ്രസാദ് ചൂണ്ടിക്കാട്ടി.
Post Your Comments