ശബരിമല: മണ്ഡലകാലം അവസാനിക്കാന്‍ ആറു ദിവസം മാത്രം ബാക്കി നില്‍ക്കെ സന്നിധാനത്ത് തീര്‍ഥാടകരുടെ വന്‍തിരക്ക്. ഇന്നലെ പുലര്‍ച്ചെ നടതുറന്നപ്പോള്‍ തീര്‍ഥാടകരുടെ നിര ശരംകുത്തിയും കടന്ന് മരക്കൂട്ടം വരെ നീണ്ടു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മലയാളി തീര്‍ഥാടകരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. തിരക്ക് വർധിച്ചതിനാൽ പമ്പയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പോലീസ് സുരക്ഷാ ക്രമീകരണങ്ങളും ശക്തമാക്കിയിട്ടുണ്ട്.
Read also: സുപ്രീംകോടതിക്ക് നിലപാടില്ലാതെയായി; മന്ത്രി എം.എം.മണി
രാത്രി 11 മണിക്ക് ശേഷം എത്തുന്ന തീര്‍ഥാടകരെ വലിയ നടപ്പന്തലില്‍ തങ്ങാന്‍ അനുവദിക്കാതെ പതിനെട്ടാം പടി കയറ്റി വടക്കേ നടയിലാണ് വിരിവയ്ക്കാന്‍ അനുവദിക്കുന്നത്. പമ്പയിലും ശരണപാതയിലും, വലിയ നടപ്പന്തലിലും കര്‍ശന സുരക്ഷാ പരിശോധനകള്‍ക്കും നിരീക്ഷണങ്ങള്‍ക്കും ശേഷമാണ് ഭക്തരെ സന്നിധാനത്തേക്ക് കടത്തിവിടുന്നത്. ദിനംപ്രതി മുക്കാല്‍ ലക്ഷത്തോളം തീര്‍ഥാടകരാണ് പോലീസിന്റെ കണക്കനുസരിച്ച് ദര്‍ശനത്തിനെത്തുന്നത്.
Post Your Comments