Latest NewsNewsIndia

പ്രധാനമന്ത്രിയുടെ പൊതുപരിപാടിക്ക് ഭീകരാക്രമണ ഭീഷണി; എസ്പിജിക്കും ഡല്‍ഹി പോലീസിനും ജാഗ്രതാ നിര്‍ദേശം

ന്യൂഡല്‍ഹി: ഞായറാഴ്ച രാംലീല മൈതാനത്ത് നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പൊതുപരിപാടിക്ക് ഭീകരാക്രമണ ഭീഷണിയെന്ന് റിപ്പോര്‍ട്ട്. രഹസ്യാന്വേഷണ വിഭാഗമാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ജെയ്ഷ മുഹമ്മദ് ഭീകരരാണ് മോഡിയെ ഉന്നം വയ്ക്കുന്നതെന്നാണ് സൂചന. സുരക്ഷ ശക്തമാക്കുന്നതിനായി എസ്പിജിക്കും ഡല്‍ഹി പോലീസിനും രഹസ്യാന്വേഷണ വിഭാഗം ജാഗ്രതാ നിര്‍ദേശം നല്‍കി.

Read also: ‘ന്യൂനപക്ഷങ്ങൾക്ക് വേണ്ടി മരിക്കാൻ ഇവിടെയുള്ള ഓരോ കോൺഗ്രസുകാരനും ഉണ്ടാകും’; ഇന്ത്യൻ പ്രധാന മന്ത്രിയെ അപമാനിക്കുന്ന പ്രസ്താവനയുമായി കെ സുധാകരൻ എം പി

നിയമവിധേയമാക്കപ്പെട്ട ഡല്‍ഹിയിലെ അനധികൃത കോളനികളുടെ ഔദ്യോഗിക പ്രഖ്യാപനത്തിനായുള്ള ചടങ്ങില്‍ പങ്കെടുക്കുന്നതിനാണ് നാളെ പ്രധാനമന്ത്രി രാംലീല മൈതാനത്തെത്തുന്നത്. അമ്പതിനായിരത്തിലേറെ ജനങ്ങള്‍ ഈ പരിപാടില്‍ പങ്കെടുക്കുമെന്നാണ് സൂചന. പഴുതടച്ച സുരക്ഷയാണ് രാംലീല മൈതാനത്ത് ഒരുക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button