Latest NewsNewsIndia

പൗരത്വനിയമ ഭേദഗതിയില്‍ ഹിതപരിശോധന : മമതാ ബാനര്‍ജിയുടെ വിവാദ പ്രസ്താവനയ്‌ക്കെതിരെ ബിജെപി : വിവാദമായപ്പോള്‍ പ്രസ്താവന പിന്‍വലിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി

ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതിയില്‍ ഹിതപരിശോധന വേണമെന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പ്രസ്താവന വിവാദമാകുന്നു. ഐക്യരാഷ്ട്രസഭയുടെ മേല്‍നോട്ടത്തില്‍ ഹിതപരിശോധന നടത്തണമെന്ന പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പ്രസ്താവനയ്‌ക്കെതിരേയാണ് ഇപ്പോള്‍ ബി.ജെ.പി. രംഗത്ത് വന്നിരിക്കുന്നത്.

‘ഭൂരിപക്ഷമുണ്ടെന്നുകരുതി എന്തും ചെയ്യാമെന്ന് ബി.ജെ.പി. ധരിക്കരുത്. ധൈര്യമുണ്ടെങ്കില്‍ ഹിതപരിശോധനയ്ക്ക് ബി.ജെ.പി. തയ്യാറാകണം. തോറ്റാല്‍ ഭരണത്തില്‍നിന്ന് താഴെയിറങ്ങണം’ -എന്നാണ് വ്യാഴാഴ്ച മമത വെല്ലുവിളിച്ചത്.

Read Also : പൗരത്വ നിയമഭേദഗതി ബില്‍, പശ്ചിമബംഗാളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഗവര്‍ണറും ഏറ്റുമുട്ടലിലേയ്ക്ക്…

രാജ്യത്തെ 130 കോടി ജനങ്ങളെയും അവരുടെ പിന്തുണയെയും അപമാനിക്കലാണ് മമതയുടെ പ്രസ്താവനയെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ‘മമത മാപ്പുപറയണം. ഹിതപരിശോധനയെക്കുറിച്ചുള്ള പരാമര്‍ശം ഞെട്ടിക്കുന്നതാണ്. ഹിതപരിശോധനയ്ക്ക് മേല്‍നോട്ടം നടത്താന്‍ ഐക്യരാഷ്ട്രസഭയ്ക്ക് എന്താണ് അധികാരം’ -അദ്ദേഹം ചോദിച്ചു. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും മമതയ്‌ക്കെതിരേ രംഗത്തെത്തി. ‘ഇന്ത്യന്‍ പാര്‍ലമെന്റിനെ അവഹേളിക്കുന്നതാണ് മമതയുടെ പ്രസ്താവന. ജനാധിപത്യബോധമുള്ള ആരും അവരുടെ പ്രസ്താവനയെ പിന്തുണയ്ക്കില്ല’ -സ്മൃതി പറഞ്ഞു. കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോയും മമതയെ വിമര്‍ശിച്ചു.

വിവാദമായതോടെ പ്രസ്താവനയില്‍നിന്ന് മമത പിന്നാക്കംപോയി. ഹിതപരിശോധനയല്ല അഭിപ്രായസര്‍വേയാണ് താനുദ്ദേശിച്ചതെന്ന് വെള്ളിയാഴ്ച മമത പ്രതികരിച്ചു. രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളോട് തനിക്ക് ബഹുമാനമുണ്ടെന്നും അവര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button