Latest NewsNewsIndia

പൗരത്വ നിയമഭേദഗതി ബില്‍, പശ്ചിമബംഗാളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഗവര്‍ണറും ഏറ്റുമുട്ടലിലേയ്ക്ക്…

കൊല്‍ക്കത്ത: പൗരത്വ നിയമഭേദഗതി ബില്‍, പശ്ചിമബംഗാളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഗവര്‍ണറും ഏറ്റുമുട്ടലിലേയ്ക്ക്. മമത ബാനര്‍ജിയുടെ റാലിയെ വിമര്‍ശിച്ച് പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍ഗാര്‍. മമതയുടെ റാലി സത്യപ്രതിജ്ഞാ ലംഘനമാണെന്നും ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടലായികൂടി മാറുകയാണിതെന്നും ഗവര്‍ണര്‍ ആരോപിച്ചു.

Read Also : ബംഗാളിലെ ജനങ്ങളെ താനുള്ളപ്പോള്‍ ആരും തൊടില്ലെന്ന് മമതാ ബാനര്‍ജി

ഹൗറ മൈതാനിയില്‍ നിന്ന് ധര്‍മലത വരെ ഇന്നും മമതയുടെ കൂറ്റന്‍ റാലി ഉണ്ടായിരുന്നു. രാജ്യത്തെ സര്‍വ്വനാശത്തിലേക്ക് കൊണ്ടുപോവുകയാണ് ഈ നിയമമെന്ന് പ്രധാനമന്ത്രിക്കെതിരെ മമത ആരോപണവുമുയര്‍ത്തിയിരുന്നു. എന്നാല്‍ ഭരണഘടനയുടെ അടിസ്ഥാനത്തില്‍ നിര്‍മ്മിക്കപ്പെട്ട ഒരു നിയമത്തിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭം ഭരണഘടന വിരുദ്ധമെന്നാണ് ഗവര്‍ണറുടെ വാദം.

ഗവര്‍ണര്‍ മൂര്‍ഷിദാബാദ്, മാള്‍ഡ മേഖലകളില്‍ നടക്കുന്ന സംഘര്‍ഷങ്ങളില്‍ ആശങ്ക അറിയിച്ചു. അക്രമങ്ങളെ തുടര്‍ന്ന് മൂര്‍ഷിദാബാദ്, മാള്‍ഡ മേഖലകളില്‍ ഇന്‍ര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള നിയന്ത്രണം തുടരുകയാണ്. മാത്രമല്ല ഇവിടേയ്ക്കുള്ള ട്രെയിന്‍ സര്‍വ്വീസുകളും നിര്‍ത്തിവെച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button