KeralaLatest NewsNews

നായര്‍ സ്ത്രീകള്‍ക്കെതിരെ നടത്തിയ മോശം പരാമർശം; ശശി തരൂരിന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച്‌ കോടതി

തിരുവനന്തപുരം: നായര്‍ സ്ത്രീകള്‍ക്കെതിരെ നടത്തിയ മോശം പരാമർശത്തെത്തുടർന്ന് എംപിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരിന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച്‌ കോടതി. തിരുവനന്തപുരം മജിസ്‌ട്രേട്ട് കോടതിയാണ് തരൂരിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ദി ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍ എന്ന പുസ്തകത്തില്‍ നായര്‍ സ്ത്രീകള്‍ക്കെതിരെ നടത്തിയ മോശം പരാമര്‍ശത്തില്‍ കോടതി നേരിട്ട് കേസ് എടുത്തു. സന്ധ്യ ശ്രീകുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നേരിട്ട് കേസെടുത്തത്.

ശശി തരൂരിനോട് നേരത്തെ കോടതിയില് നേരിട്ട് ഹാജരാവാന്‍ ഉത്തരവിട്ടിരുന്നുവെങ്കിലും ഹാജരായില്ല. തുടര്‍ന്നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ശശി തരൂരിന്റെ പുസ്തകത്തിലെ നായര്‍ സ്ത്രീകളെ പൊതുവെ അപമാനിക്കുന്ന പ്രസ്താവന വലിയ വിവാദമായിരുന്നു. എന്നാല്‍ തരൂര്‍ പ്രസ്താവന പിന്‍വലിക്കാന്‍ തയ്യാറായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button