KeralaLatest NewsIndiaNews

മാധ്യമ പ്രവര്‍ത്തകരെ വിട്ടയച്ച് എന്ന് കള്ളം പറഞ്ഞ് കര്‍ണാടക ആഭ്യന്തര മന്ത്രി

ബെംഗളൂരു: മാധ്യമ പ്രവര്‍ത്തകരെ വിട്ടയച്ച് എന്ന് കള്ളം പറഞ്ഞ് കര്‍ണാടക ആഭ്യന്തര മന്ത്രി. മൂന്ന് മണിക്കൂറിന് ശേഷം മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചെന്ന് പറഞ്ഞിട്ടും മാധ്യമ പ്രവര്‍ത്തകരുടെ യാതൊരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. 10 മലയാളി മാധ്യമ പ്രവര്‍ത്തകര്‍ അഞ്ച് മണിക്കുറിലേറെയായി പൊലീസ് കസ്റ്റഡിലാണ്. കസ്റ്റഡിയിലെടുത്ത മാധ്യമ പ്രവര്‍ത്തകരെ വെവ്വേറെ വാഹനങ്ങളിലായി പലസ്ഥലങ്ങളിലേക്ക് കൊണ്ടുപോയെന്നാണ് വിവരം.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടിട്ടും മാധ്യമപ്രവര്‍ത്തകരെ വിട്ടയക്കാന്‍ തയ്യാറായില്ല. ഇന്ന് രാവിലെയാണ് പൗരത്വ നിയമത്തിനെതിരെ നടന്ന പ്രതിധേഷധത്തില്‍ പൊലീസിന്റെ വെടിയേറ്റ് മരിച്ചവരുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാധ്യമപ്രവര്‍ത്തകരെ മംഗളൂരു പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ക്യാമറയടക്കമുള്ള ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കുടിവെള്ളം പോലും നല്‍കാതെ മാധ്യമപ്രവര്‍ത്തകരെ പൊലീസ് വാനില്‍ തടഞ്ഞു വച്ചിരിക്കുകയാണ്.

ഇതിനിടെ കസ്റ്റഡിയിലായ മാധ്യമപ്രവര്‍ത്തകരെ കുറിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കാനും കര്‍ണാടക പൊലീസ് ശ്രമിച്ചു. വ്യാജ മാധ്യമ പ്രവര്‍ത്തകരെയാണ് കസ്റ്റഡിയിലെടുത്തതെന്ന വിശദീകരണമാണ് വാട്‌സ്  ആപ്പ് ഗ്രൂപ്പുകളില്‍ അടക്കം പൊലീസ് നല്‍കിയത്. വാര്‍ത്താ ശേഖരണത്തിനുള്ള ഉപകരണങ്ങളോ ആവശ്യമായ രേഖകളോ മാധ്യമപ്രവര്‍ത്തകരുടെ കയ്യില്‍ ഉണ്ടായിരുന്നില്ലെന്ന  വാദവും കര്‍ണാടക പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button