മുംബൈ: പൗരത്വ ഭേദഗതി നിയമം രാജ്യത്തിന് അനിവാര്യമാണെന്ന് വ്യക്തമാക്കി മുന്‍ കേന്ദ്രമന്ത്രി സുബ്രഹ്മണ്യന്‍ സ്വാമി. യാതൊരു വിവേചനവും ബില്ലിലില്ലെന്നും ഇന്ത്യന്‍ മുസ്ലിംകള്‍ മാത്രമല്ല ഒരൊറ്റ ഇന്ത്യന്‍ പൗരന്മാര്‍ പോലും നിയമത്തെ ഭയക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. മുംബൈയില്‍ വിരാട് ഹിന്ദുസ്ഥാന്‍ സംഘം സംഘടിപ്പിച്ച പൗരത്വ നിയമത്തെ കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സുബ്രഹ്മണ്യൻ സ്വാമി.
സെപ്തംബര്‍ 26 1947ല്‍ ഒരു പ്രാര്‍ത്ഥനാ യോഗത്തില്‍ ഗാന്ധിജി പറഞ്ഞത് ഹിന്ദുവിനും സിഖുകാര്‍ക്കും ഇന്ത്യയിലേക്ക് വരാമെന്നാണ്. അവിടെ മുസ്ലിം പരാമർശമില്ല. 1947 നവംബര്‍ 25 ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി പാസാക്കിയ റെസല്യൂഷനില്‍ പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്ന മുസ്ലീങ്ങൾ അല്ലാത്തവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുമെന്നാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments