ലക്‌നൗ: പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും നടപ്പാക്കുമെന്ന പിടിവാശി കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന ആവശ്യവുമായി ബിഎസ്പി അധ്യക്ഷ മായാവതി. ട്വിറ്ററിലൂടെയാണ് മായാവതിയുടെ പ്രതികരണം. പൗരത്വ ഭേദഗതി നിയമത്തിനെയും എന്‍ആര്‍സിക്കെതിരെയും എന്‍ഡിഎയില്‍ നിന്ന് എതിര്‍പ്പിന്റെ ശബ്ദങ്ങള്‍ ഉയരുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ പിടിവാശി ഒഴിവാക്കണം. കൂടാതെ പ്രതിഷേധക്കാര്‍ സമാധാനപരമായ രീതിയില്‍ എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നതായും മായാവതി പറയുകയുണ്ടായി.
Read also: പൗരത്വഭേദഗതി നിയമം : പ്രതിഷേധത്തിനിടെ പരിക്കേറ്റ പോലീസുകാര്‍ക്ക് രക്ഷകരായി മുസ്ലീം യുവാക്കൾ
അതേസമയം പൗരത്വ നിയമ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചും പ്രതിഷേധക്കാരെ പിന്തുണച്ചും എന്‍സിപി നേതാവ് ശരത് പവാര്‍ രംഗത്ത് എത്തി. ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ മാത്രമല്ല രാജ്യത്തിന്റെ പുരോഗതിയും ഐക്യവും ആഗ്രഹിക്കുന്നവരും പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുമെന്നും ശരദ് പവാര്‍ പ്രതികരിച്ചു.
Post Your Comments