ചെന്നൈ: പത്രം വായിക്കാതെയും, ബിൽ പഠിക്കാതെയും പ്രതികരിക്കുന്ന സിനിമാക്കാരിൽ നിന്ന് വ്യത്യസ്തനായി സ്റ്റൈൽ മന്നൻ രജനീകാന്ത്. ഒരു വിഭാഗം നടത്തിക്കൊണ്ടിരിക്കുവന്ന അക്രമത്തിനെതിരെ രജനീകാന്ത് ആശങ്ക അറിയിച്ചു. അക്രമവും കലാപവും ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി.
നിലവില്‍ നാട്ടില്‍ നടക്കുന്ന സംഭവങ്ങളില്‍ വേദനയുണ്ട്. രാജ്യത്തിന്റെ ക്ഷേമത്തിനും സുരക്ഷക്കുമാണ് പൗരന്മാര്‍ ആദ്യ പരിഗണന കൊടുക്കേണ്ടത്. അതിനായി ഐക്യത്തോടെയും ജാഗ്രതയോടെയും സാമൂഹ്യജീവിതം തുടരുകയാണ് വേണ്ടതെന്നും രജനീകാന്ത് ഓര്‍മ്മിപ്പിച്ചു.
പൗരത്വബില്ലിനെതിരെ ഇടതുപക്ഷവും മതതീവ്രവാദ സംഘടനകളും ഒന്നിച്ചുനടത്തുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി പല സിനിമാപ്രവര്‍ത്തകരും വന്നതിനെപ്പറ്റി രജനീകാന്ത് പ്രതികരിച്ചിട്ടില്ല.
Post Your Comments