ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരുടെ ഫോണുകള്‍ ചോര്‍ത്തിയതായി സംശയമുണ്ടെന്ന് രാജ്യസഭ എം.പി സുബ്രഹ്മണ്യന്‍ സ്വാമി. സുപ്രീം കോടതി ജഡ്ജിമാര്‍, ആര്‍എസ്എസ് നേതാക്കള്‍ തുടങ്ങിയവരുടെ ഫോണുകള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്ഥിരീകരണം ലഭിച്ചാല്‍ ലിസ്റ്റ് പുറത്തുവിടുമെന്നും സുബ്രഹ്മണ്യന്‍ സ്വാമി അറിയിച്ചു.
Also Read: അമേരിക്ക വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാത്തതിന് ഉത്തരവാദി തങ്ങളല്ല: ജോ ബൈഡന് മറുപടിയുമായി ഫേസ്ബുക്ക്
മോദി മന്ത്രിസഭയിലെ മന്ത്രിമാര്‍, ആര്‍എസ്എസ് നേതാക്കള്‍, സുപ്രീം കോടതി ജഡ്ജിമാര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ ഫോണുകള്‍ ഇസ്രായേല്‍ നിര്‍മ്മിത ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തുന്നതായാണ് സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തിരിക്കുന്നത്. വാഷിംഗ്ടണ്‍ പോസ്റ്റ്, ഗാര്‍ഡിയന്‍ എന്നീ മാധ്യമങ്ങള്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പ്രതിപക്ഷ നേതാക്കളുടെ ഫോണുകളും ചാര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ചോര്‍ത്തുന്നുണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡെറിക് ഒബ്രയാന്‍ ആരോപിച്ചു. വിഷയത്തില്‍ രാഷ്ട്രീയ നേതാക്കളും മാധ്യമ പ്രവര്‍ത്തകരും ഉള്‍പ്പെടെ പ്രതികരിച്ചിട്ടുണ്ട്. നേരത്തെ, 2019ല്‍ പെഗാസസ് മാധ്യമ പ്രവര്‍ത്തകരും വിവരാവകാശ പ്രവര്‍ത്തകരും ഉള്‍പ്പെടെ 121 പേരുടെ ഫോണുകളില്‍ നുഴഞ്ഞുകയറിയതായി വാട്‌സ്ആപ്പ് കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
Post Your Comments