Latest NewsNewsIndia

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം; കസ്റ്റഡിയിലായ സിപിഐ നേതാവ് ബിനോയ് വിശ്വത്തെ വിട്ടയച്ചു

മംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിനിടെ മംഗളൂരുവില്‍ കസ്റ്റഡിയിലായ സിപിഐ നേതാവ് ബിനോയ് വിശ്വത്തെ വിട്ടയച്ചു. സിറ്റി കോര്‍പറേഷന്‍ ഓഫീസിനു മുന്നിലെ ഗാന്ധി പ്രതിമയ്ക്കു സമീപം നിരോധനാജ്‍ഞ ലംഘിച്ച്‌ പ്രകടനം നടത്തിയതിനാണ് ബിനോയ് വിശ്വത്തെ ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്തത്. രാവിലെ എട്ടിന് ലാല്‍ബാഗിലാണ് സി.പി.ഐ പ്രതിഷേധ പ്രകടനം നടത്തിയത്. കര്‍ണാടക സിപിഐ സംസ്ഥാന സെക്രട്ടറിയെയും 10 പ്രവര്‍ത്തകരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ബര്‍ക്കെ പൊലീസ് സ്റ്റേഷനിലേക്കു മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button