Latest NewsNewsIndia

കൃഷ്ണമേനോന്‍ കോളേജിനു പിന്നാലെ കണ്ണൂര്‍ പോളിടെക്‌നിക്കിലും പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും അധിക്ഷേപിച്ച് എസ്എഫ്‌ഐ

കണ്ണൂര്‍: കൃഷ്ണമേനോന്‍ കോളേജിനു പിന്നാലെ കണ്ണൂര്‍ പോളിടെക്‌നിക്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും അധിക്ഷേപിച്ച് എസ്എഫ്‌ഐ. കൃഷ്ണമേനോന്‍ വനിതാ കോളേജിലാണ് ആദ്യം പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും എസ്എഫ്‌ഐ അധിക്ഷേപിച്ചത്. നിലത്തു പോസ്റ്റര്‍ പതിപ്പിച്ച് വിദ്യാര്‍ത്ഥികളെ കൊണ്ട് ചവിട്ടിപ്പിച്ചു. പോലീസ് വന്നതോടെയാണ് സംഘര്‍ഷം ഒഴിവായത്.

നേരത്തെ, സമാനമായ രീതിയില്‍ പ്രധാനമന്ത്രിയേയും ആഭ്യന്ത്രമന്ത്രിയേയും അധിക്ഷേപിച്ച് എസ്എഫ്‌ഐ രംഗത്തെത്തിയിരുന്നു. കണ്ണൂര്‍ കൃഷ്ണ മേനോന്‍ വനിതാ കോളേജില്‍ ഇരുവരുടേയും ചിത്രങ്ങള്‍ നിലത്തു പതിച്ച് വിദ്യാര്‍ത്ഥികളെക്കൊണ്ട് ചവിട്ടിപ്പിക്കുകയായിരുന്നു.

ALSO READ: പൗരത്വ ഭേദഗതി നിയമം: ബില്ലിനെതിരെ കോൺഗ്രസ് സമരം നടത്തുമ്പോൾ അണികൾ പരസ്‌പരം ചോദിക്കുന്നു ‘രാഹുൽ ഗാന്ധി എവിടെ മുങ്ങി?’; മറുപടിയുമായി മുല്ലപ്പള്ളി

പൗരത്വഭേദഗതി നിയമത്തിന്റെ പേരില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ട് അവഹേളനം നടത്തിയ എസ്എഫ്ഐക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനാണ് ബിജെപിയുടെ തീരുമാനം. കോളേജില്‍ ക്ലാസ് ആരംഭിച്ച ഉടന്‍ സംഘടിച്ചെത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കോളേജ് കവാടത്തിനു മുന്നില്‍ പ്രധാനമന്ത്രിയുടേയും ആഭ്യന്തരമന്ത്രിയുടേയും ചിത്രങ്ങള്‍ നിലത്ത് പതിക്കുകയായിരുന്നു. ഇതുവഴി കടന്നു പോയ വിദ്യാര്‍ത്ഥികളെ മുഴുവന്‍ ഈ ചിത്രങ്ങളില്‍ ചവിട്ടിപ്പിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button