
തിരുവനന്തപുരം: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം കനക്കുമ്പോൾ ഇന്റര്‍നെറ്റ് സംവിധാനത്തിന് വിലക്കേര്‍പ്പെടുത്തിയതിനെ പരിഹസിച്ച് സംവിധായകന്‍ എംഎ നിഷാദ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ‘എന്നാ പേടിയാ കുവേ. പിള്ളേരൊന്നു തുമ്മിയപ്പോല്‍,ഇന്റര്‍നെറ്റും കട്ട് ചെയ്‌തോടുന്നോ? അപ്പോള്‍ നമ്മടെ ഡിജിറ്റല്‍ ഇന്‍ഡ്യ?ചാണകതന്ത്രങ്ങള്‍ പാളുന്നല്ലോ മിത്രോംസ്’ എന്നാണ് എംഎ നിഷാദ് ഫേസ്ബുക്കില്‍ കുറിച്ചത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശബ്ദം ഉയര്‍ത്തുമ്ബോള്‍ തന്നെ നമ്മള്‍ രാജ്യത്തെ മറ്റ് വിഷയങ്ങളിലും ശ്രദ്ധ ചെലുത്തണമെന്ന് കഴിഞ്ഞ ദിവസം എംഎ നിഷാദ് ഫേസ്ബുക്ക് പോസ്റ്റിലൂടെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Post Your Comments