ThiruvananthapuramLatest NewsKeralaNattuvarthaNews

‘കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ കളള നാണയം, അറക്കപറമ്പിൽ കുര്യൻ ആന്റ്റണിയുടെ മകൻ ബിജെപിയിൽ ചേർന്നു, അതിൽ അദ്ഭുതമില്ല’

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബിജെപിയില്‍ ചേർന്ന സംഭവത്തിൽ പ്രതികരിച്ച് സംവിധായകനും ഇടതുപക്ഷ അനുഭാവിയുമായ എംഎ നിഷാദ് രംഗത്ത്. ഇതിൽ ബിജെപിക്ക് പ്രത്യേകിച്ച് നേട്ടമൊന്നുമില്ലെന്നും കുടിച്ച വെളളത്തിൽ വിശ്വസിക്കാൻ കൊളളാത്ത ഇനമാണ് തന്തയും മകനുമെന്ന് അവർക്കറിയാമെന്നും എംഎ നിഷാദ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

എംഎ നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

കേരള രാഷ്ട്രീയത്തിലെ,ഏറ്റവും വലിയ കളള നാണയം,അറക്കപറമ്പിൽ കുര്യൻ
ആന്റ്റണിയുടെ മകൻ ബി ജെ പിയിൽ ചേർന്നു…അതിൽ അദ്ഭുതമില്ല…
സ്വാഭാവികം ..മത്തൻ കുത്തിയാൽ  ചേന കിളിക്കത്തില്ലല്ലോ…
ഇതിൽ ബി ജെ പിക്ക് പ്രത്യേകിച്ച് നേട്ടമൊന്നുമില്ല..ടോം വടക്കനെ പോലെ
വേറൊരു ഉണ്ണാക്കൻ ചുമ്മ കാര്യാലയത്തിലെ വരാന്തയിൽ കുത്തിയിരിക്കാം…ബി ജെ പി പക്ഷെ ഒരു രണ്ട് വാരം ഈ മൊയന്തിനെ കൊണ്ട് നടക്കും..

എകെ ആൻറണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിൽ ചേർന്നു: ബിജെപി ആസ്ഥാനത്ത് എത്തി അംഗത്വം സ്വീകരിച്ചു

ആദർശ ധീരനായ അന്തപ്പപുത്രൻ വരെ കോൺഗ്രസ്സ് ഉപേക്ഷിച്ചു എന്ന പ്രചാരണവുമായി ഒരു ടൂ വീക്കസ് ഓടിക്കും പിന്നെ മൂലയിലിരുത്തും… കാരണം അവർക്കുമറിയാം ,കുടിച്ച വെളളത്തിൽ വിശ്വസിക്കാൻ കൊളളാത്ത ഇനമാണ് തന്തയും മകനുമെന്ന്.. കോൺഗ്രസ്സ് സുഹൃത്തുക്കളുടെ കാര്യമാണ് കഷ്ടം… ആന്റ്റണി എന്ന മാലിന്യത്തെ ഇനിയും ചുമക്കേണ്ട ഗതികേടിലാണവർ…േ ശത്രുക്കൾക്ക് പോലും ഈ അവസ്ഥ വരരുതേ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു..

‘മകനുമായി രാഷ്ട്രീയം സംസാരിക്കാറില്ല’: അനിൽ ആന്റണിയുടെ ബിജെപി പ്രവേശനത്തിൽ പ്രതികരിച്ച് എകെ ആന്റണി

ബി ജെ പിയിലേക്കുളള അടുത്ത റിക്രൂട്ട് മെന്റ്റിനുളള ആളും റെഡിയായിട്ടുണ്ടെന്നാണ് പിന്നാമ്പുറ  വാർത്ത…അത് മറ്റാരുമല്ല തിരുവഞ്ചുരിന്റ്റെ ചെറുക്കൻ ആ പുതിിയ
മണമണാഞ്ചൻ…യൂത്ത് കോൺഗ്രസ്സുകാർ ജാഗ്രതൈ… ആന്റ്റണി ഇന്ന് പത്രക്കാരെ കാണുമത്രെ
തലസ്ഥാനത്തെ സനേഹമുളള മാധ്യമ സുഹൃത്തുക്കളെ,ഇന്നെങ്കിലും,അവസരവാദിയായ അന്തപ്പന്റ്റെ,മുഖം മൂടി ഒന്ന് വലിച്ച് കീറാമോ ?

തലങ്ങും വിലങ്ങും സർക്കാറിനെ വിമർശിക്കാനും കുറ്റം പറയാനും നിങ്ങൾ കാണിക്കുന്ന
ആർജ്ജവമുണ്ടല്ലോ,അതിന്റ്റെ നൂറിലൊരംശം ഇന്ന് പുറത്തെടുക്കാമോ?
ആന്റ്റണി എന്ന കളളനാണയത്തെ ജനസമക്ഷം തുറന്ന് കാട്ടാൻ ? അങ്ങനെയെങ്കിൽ രാഷ്ട്രീയ കേരളം മനസ്സറിഞ്ഞ് നിങ്ങൾക്ക് കൈയ്യടിക്കും..
NB അറക്കപറമ്പിൽ കുര്യൻ ആന്റ്റണി  കാസയെ നയിക്കുന്ന കിനാശ്ശേരിയാണ്
എന്റ്റെ സ്വപ്നം… ആന്റ്റണിയല്ലെ.. അതും സംഭവിച്ചേക്കാം…

shortlink

Related Articles

Post Your Comments

Related Articles


Back to top button