ചരിത്രം കുറിച്ച് രണ്ടാമതൊരു ഇടത് സർക്കാർ തുടർച്ചയായി വീണ്ടും അധികാരത്തിലേറുകയാണ്. നിരവധി പേരാണ് പിണറായി വിജയൻ അടക്കുമുള്ളവരെ അഭിനന്ദിച്ചും അവർക്ക് ആശംസകൾ അറിയിച്ചുകൊണ്ടും എത്തുന്നത്. പിണറായി വിജയനും മന്ത്രിമാർക്കും അഭിവാദ്യവുമായി എത്തുകയാണ് സംവിധായകൻ എം എ നിഷാദ്. ഇന്ന് ചരിത്ര ദിനമാണെന്നും ജനങ്ങൾ ആഗ്രഹിച്ച സുദിനമാണെന്നും നിഷാദ് ഫേസ്ബുക്കിൽ കുറിച്ചു.
എം എ നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഇന്ന് ഒരു ചരിത്ര ദിനമാണ്…
രണ്ടാം പിണറായി സർക്കാർ
അധികാരമേൽക്കുന്ന ദിനം…
ജനങ്ങൾ ആഗ്രഹിച്ച,സുദിനം…
പറയുന്നത് പ്രവർത്തിക്കുകയും,
പ്രവർത്തിക്കുന്നത് പറയുകയും
ചെയ്യുന്ന കേരളത്തിന്റ്റെ സ്വന്തം സഖാവ്
പിണറായി വിജയനും,മറ്റ് മന്ത്രിമാർക്കും
ഹൃദയാഭിവാദ്യങ്ങൾ….
ലാൽ സലാം…
Read Also: കോവിഡ്-19 പരിശോധന എല്ലാ ജില്ലകളിലും കൂടുതലായി നടത്താൻ നിർദേശിച്ച് മുഖ്യമന്ത്രി
Post Your Comments