KeralaLatest NewsNews

‘ഉണ്ണാക്കൻ, കുടിച്ച വെളളത്തിൽ വിശ്വസിക്കാൻ കൊളളാത്ത ഇനമാണ് തന്തയും മകനുമെന്ന് ബി.ജെ.പിക്കറിയാം’: എം.എ നിഷാദ്

കൊച്ചി: കോൺഗ്രസിന്റെ മുതിർന്ന നേതാവ്‌ എ കെ ആന്റണിയുടെ മകൻ അനിൽ കെ ആന്റണി കോണ്‍​ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബി.ജെ.പിയിൽ ചേര്‍ന്നത് കോൺഗ്രസിന് തിരിച്ചടിയായിരുന്നു. കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന അനിലിനെ പരിഹസിച്ച് സംവിധായകൻ എം.എ നിഷാദ്. കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ കൊള്ളാത്ത ആളാണ് അനിൽ ആന്റണിയെന്നും, അക്കാര്യം അറിയാവുന്ന ബി.ജെ.പി രണ്ടാഴ്ച മാത്രമേ അനിലിനെ പിക്കിപ്പിടിച്ച് കൊണ്ട് നടക്കുകയുള്ളൂ എന്നുമാണ് നിഷാദ് പറയുന്നത്. മുപ്പത് വെളളി കാശിന് വേണ്ടി കർത്താവിനെ ഒറ്റി കൊടുത്ത യൂദാസിനെ ഓർമ്മ വരുന്നുവെന്നും സംവിധായകൻ കുറിച്ചു.

അതേസമയം, ബി.ജെ.പിയുടെ 44–-ാം സ്ഥാപകദിനമായ വ്യാഴാഴ്‌ച പാർടി ദേശീയ ആസ്ഥാനത്ത്‌ കേന്ദ്രമന്ത്രി പിയൂഷ്‌ഗോയൽ ആണ് അനിൽ ആന്റണിക്ക്‌ അംഗത്വം നൽകിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീക്ഷണങ്ങൾ യാഥാർഥ്യമാക്കാൻ ആത്മാർഥമായി പരിശ്രമിക്കുമെന്ന്‌ അനിൽ ആന്റണി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

എം.എ നിഷാദിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

അഭിനവ യൂദാസുമാർ….
കേരള രാഷ്ട്രീയത്തിലെ,ഏറ്റവും വലിയ
കളള നാണയം,അറക്കപറമ്പിൽ കുര്യൻ
ആന്റ്റണിയുടെ മകൻ ബി ജെ പിയിൽ
ചേർന്നു…അതിൽ അദ്ഭുതമില്ല…
സ്വാഭാവികം ..മത്തൻ കുത്തിയാൽ
ചേന കിളിക്കത്തില്ലല്ലോ…
ഇതിൽ ബി ജെ പിക്ക് പ്രത്യേകിച്ച് നേട്ടമൊന്നുമില്ല..ടോം വടക്കനെ പോലെ
വേറൊരു ഉണ്ണാക്കൻ ചുമ്മ കാര്യാലയത്തിലെ വരാന്തയിൽ കുത്തിയിരിക്കാം…ബി ജെ പി പക്ഷെ ഒരു
രണ്ട് വാരം ഈ മൊയന്തിനെ കൊണ്ട്
നടക്കും..ആദർശ ധീരനായ അന്തപ്പപുത്രൻ
വരെ കോൺഗ്രസ്സ് ഉപേക്ഷിച്ചു എന്ന
പ്രചാരണവുമായി ഒരു ടൂ വീക്കസ് ഓടിക്കും
പിന്നെ മൂലയിലിരുത്തും…
കാരണം അവർക്കുമറിയാം ,കുടിച്ച വെളളത്തിൽ വിശ്വസിക്കാൻ കൊളളാത്ത
ഇനമാണ് തന്തയും മകനുമെന്ന്..
കോൺഗ്രസ്സ് സുഹൃത്തുക്കളുടെ കാര്യമാണ്
കഷ്ടം… ആന്റ്റണി എന്ന
മാലിന്യത്തെ ഇനിയും ചുമക്കേണ്ട ഗതികേടിലാണവർ…േ
ശത്രുക്കൾക്ക് പോലും ഈ അവസ്ഥ വരരുതേ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു..
ബി ജെ പിയിലേക്കുളള അടുത്ത റിക്രൂട്ട് മെന്റ്റിനുളള ആളും റെഡിയായിട്ടുണ്ടെന്നാണ് പിന്നാമ്പുറ
വാർത്ത…അത് മറ്റാരുമല്ല തിരുവഞ്ചുരിന്റ്റെ ചെറുക്കൻ ആ പുതിിയ
മണമണാഞ്ചൻ…യൂത്ത് കോൺഗ്രസ്സുകാർ
ജാഗ്രതൈ…
ആന്റ്റണി ഇന്ന് പത്രക്കാരെ കാണുമത്രെ
തലസ്ഥാനത്തെ സനേഹമുളള മാധ്യമ
സുഹൃത്തുക്കളെ,ഇന്നെങ്കിലും,അവസരവാദിയായ അന്തപ്പന്റ്റെ,മുഖം മൂടി ഒന്ന്
വലിച്ച് കീറാമോ ? തലങ്ങും വിലങ്ങും
സർക്കാറിനെ വിമർശിക്കാനും കുറ്റം പറയാനും നിങ്ങൾ കാണിക്കുന്ന
ആർജ്ജവമുണ്ടല്ലോ,അതിന്റ്റെ നൂറിലൊരംശം ഇന്ന് പുറത്തെടുക്കാമോ?
ആന്റ്റണി എന്ന കളളനാണയത്തെ
ജനസമക്ഷം തുറന്ന് കാട്ടാൻ ?
അങ്ങനെയെങ്കിൽ രാഷ്ട്രീയ കേരളം
മനസ്സറിഞ്ഞ് നിങ്ങൾക്ക് കൈയ്യടിക്കും..
NB
അറക്കപറമ്പിൽ കുര്യൻ ആന്റ്റണി
കാസയെ നയിക്കുന്ന കിനാശ്ശേരിയാണ്
എന്റ്റെ സ്വപ്നം…
ആന്റ്റണിയല്ലെ..അതും സംഭവിച്ചേക്കാം…
ഇന്ന് പെസഹാ വ്യാഴാഴ്ച്ച…
മുപ്പത് വെളളി കാശിന് വേണ്ടി,കർത്താവിനെ ഒറ്റി കൊടുത്ത
യൂദാസിനെ ഓർമ്മ വരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button