
ജിദ്ദ : പ്രവാസിയുൾപ്പെടെയുള്ള ഉപയോക്താക്കൾക്ക് സന്തോഷിക്കാം. ഒരാഴ്ചത്തേക്ക് ഇന്‍റര്‍നെറ്റ് സേവനവും, അന്താരാഷ്ട്ര കോളുകളില്‍ മിനിറ്റുകളും സൗജന്യമായി നല്‍കി സൗദി ടെലികോം കമ്പനി(എസ്ടിസി). പുതിയ ഡിസൈനിലും നിറത്തിലേക്കുമുള്ള കമ്പനിയുടെ രൂപമാറ്റം ആഘോഷമാക്കുന്നതിന്റെ ഭാഗമായയാണ് നടപടി.
Also read : ഗൂഗിളിന് കോടിക്കണക്കിന് രൂപ പിഴ ചുമത്തി
10 ജിബി ഇന്‍റര്‍നെറ്റും 100 അന്താരാഷ്ട്ര മിനിറ്റുകളുമാണ് ലഭിക്കുക. എസിടിസി ബഹ്റൈന്‍, എസ്ടിസി കുവൈറ്റ് എന്നീ രാജ്യങ്ങളിലേക്ക് കോൾ ചെയ്യാൻ വേണ്ടിയാണ് അന്താരാഷ്ട്ര മിനിറ്റുകള്‍ സൗജന്യമായി നൽകുന്നത്. സൗജന്യ റോമിങ്ങും ഇവിടെ ലഭ്യമാണ്. ഏതെങ്കിലും പ്രതിമാസ പാക്കേജില്‍ ചേര്‍ന്നവർക്ക് ഇന്ന് മുതല്‍ 25 വരെയാണ് ഓഫർ ലഭിക്കുക. ഇതിനായി എസ്ടിസി എന്ന് ക്യാപിറ്റല്‍ ലെറ്ററില്‍ ടൈപ്പ് ചെയ്ത ശേഷം 900 എന്ന നമ്പരിലേക്ക് സന്ദേശം അയക്കുക.
Post Your Comments