Latest NewsNewsInternationalTechnology

ഗൂഗിളിന് കോടിക്കണക്കിന് രൂപ പിഴ ചുമത്തി

പാരീസ് : ഗൂഗിളിന് കോടിക്കണക്കിന് രൂപ പിഴ. ഫ്രാൻസിലെ കോംപിറ്റീഷൻ അതോറിറ്റിയാണ് 150 ദശലക്ഷം യൂറോ(ഏകദേശം 1185.64 കോടി രൂപ) പിഴ ചുമത്തിയത്. സേർച്ച് എഞ്ചിനുകളിൽ ഒന്നാം സ്ഥാനത്തുള്ള അമേരിക്കൻ കമ്പനിയായ ഗൂഗിൾ തങ്ങളുടെ മേധാവിത്തം ദുരുപയോഗം ചെയ്തെന്ന കണ്ടെത്തലിനെ തുടർന്നാണ് അതോറിറ്റിയുടെ നടപടി.

വെബ് സേർച്ചുകളുമായി ബന്ധിപ്പിച്ച് പരസ്യം പ്രചരിപ്പിച്ചതാണ് ഇതിന് കാരണം. അതിനാൽ ഗൂഗിൾ ആഡ്‌സ് എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് വിശദീകരിക്കാനും ആവശ്യപ്പെട്ടു. ഗൂഗിൾ ആഡ്‌സ് ഉപയോഗിക്കുന്ന വ്യവസ്ഥകൾ സങ്കീർണ്ണവും മനസിലാക്കാൻ ബുദ്ധിമുട്ടുള്ളതാണെന്നും അതോറിറ്റി വിധിയിൽ പറയുന്നു. ഗൂഗിളിനെതിരെ യൂറോപ്യൻ രാഷ്ട്രങ്ങൾ സ്വീകരിച്ച അവസാനത്തെ നിയമ നടപടിയാണിത്. വിധിക്കെതിരെ അപ്പീൽ പോകുമെന്ന് ഗൂഗിൾ അറിയിച്ചിട്ടുണ്ട്.

Also read : ഐയുസി ചാര്‍ജുകള്‍ ജനുവരിയോടെ എടുത്തുമാറ്റുമെന്ന വാര്‍ത്തകൾ : സത്യാവസ്ഥയുമായി ട്രായ്

ലോകത്തിൽ ഏറ്റവും കൂടുതൽ സന്ദർശകരുള്ള സെർച്ച് എൻജിനാണ് ഗൂഗിൾ ഡോട് കോം. മറ്റ് സംരഭങ്ങളായ യൂട്യൂബ്, ബ്ലോഗർ,ജിമെയിൽ തുടങ്ങിയവയും ലോകത്തിലെ ഏറ്റവും കൂടുതൽ സന്ദർശകരുള്ള ആദ്യ നൂറ് വെബ്സൈറ്റുകളിൽ ഇടം നേടിയിട്ടുണ്ട്. അതേസമയം ഗൂഗിളിന്‍റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റിന്‍റെ സിഇഒയായി ഇന്ത്യാക്കാരനായ സുന്ദര്‍ പിച്ചൈ അടുത്തിടെയാണ് ചുമതലയേറ്റത്. ലാറി പേജും സെര്‍ജി ബ്രിന്നും യ ആല്‍ഫബെറ്റില്‍ നിന്നും പടിയിറങ്ങാൻ തീരുമാനിച്ചതിന് പിന്നാലെയായിരുന്നു പ്രഖ്യാപനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button