Latest NewsIndiaNews

ജയ്പുർ ബോംബ് സ്ഫോടനം, നാലു പ്രതികൾക്ക് വധശിക്ഷ

ജയ്പുര്‍ : 2008 ലെ ജയ്പുർ ബോംബ് സ്ഫോടനങ്ങളിൽ കുറ്റക്കാരെന്നു കണ്ടെത്തിയ നാലു പ്രതികള്‍ക്കു വധശിക്ഷ.  ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരരായ സവര്‍ അസ്മി, മുഹമ്മദ് സയിഫ്, സയ്ഫുര്‍ റഹ്മാന്‍, സല്‍മാന്‍ എന്നിവര്‍ക്കാണു  രാജസ്ഥാൻ കോടതി വധശിക്ഷ വിധിച്ചത്.
പ്രതികള്‍ കുറ്റക്കാരാണെന്നു കോടതി ബുധനാഴ്ച കണ്ടെത്തിയിരുന്നു. ഒരാളെ കുറ്റവിമുക്തനാക്കുകയും ചെയ്തു. ഷഹബാസ് ഹുസൈനെയാണു കോടതി വെറുതേവിട്ടത്. സ്‌ഫോടനങ്ങളില്‍  80 പേർ കൊല്ലപ്പെടുകയും 170 ഓളം പേര്‍ക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

2008 മേയ് 13നാണ് ജയ്പുരില്‍ ബോംബ് സ്‌ഫോടന പരമ്പര അരങ്ങേറിയത്. ജയ്പുരിലും വിദോനസഞ്ചാര കേന്ദ്രങ്ങളിലുമായി ഒന്‍പത് ബോംബ് സ്ഫോടനങ്ങൾ നടന്നു.  പ്രതികള്‍ സ്‌ഫോടക വസ്തുക്കള്‍ വെച്ച സൈക്കിളുകള്‍ ജയ്പുര്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കുകയായിരുന്നു. പുലര്‍ച്ചെ 7.20 മുതല്‍ 7.45 വരെയുള്ള സമയത്താണ് സ്‌ഫോടനങ്ങള്‍ നടന്നത്.  ഭീകര സംഘടനായ ഇന്ത്യന്‍ മുജാഹിദ്ദീന്റെ സഹസ്ഥാപകന്‍ യാസിന്‍ ഭട്കലാണ് സ്ഫോടനങ്ങളുടെ മുഖ്യ സൂത്രധാരന്‍.  സ്‌ഫോടന പരമ്പരയിലെ സൂത്രധാരനെന്ന് കരുതപ്പെടുന്ന ഉത്തര്‍പ്രദേശിലെ അസംഗഡ് സ്വദേശി ആതിഫ് അമീനും, മൊഹമ്മദ് സജ്ജാദ് എന്ന ഭീകരനും  ഡല്‍ഹിയിലെ ബട്‌ലാ ഹൗസില്‍ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button