ന്യൂ ഡൽഹി : വധ ശിക്ഷ പുനഃപരിശോധിക്കണമെന്നു ആവശ്യപ്പെട്ടു നിർഭയ കേസിലെ പ്രതി പവൻ ഗുപ്‌ത നൽകിയ ഹർജി തള്ളി. ഡൽഹി ഹൈക്കോടതിയാണ് ഹർജി തള്ളിയത്. കഴിഞ്ഞ ദിവസമാണ് ഇയാൾ കോടതിയിൽ ഹർജി സമർപ്പിച്ചത്. കുറ്റം നടന്നപ്പോൾ തനിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്നും പ്രായം തെളിയിക്കുന്ന പരിശോധനകൾ നടത്തിയിട്ടില്ലെന്നും പവൻ ഗുപ്ത ഹര്‍ജിയില്‍ വാദിച്ചിരുന്നു.
Delhi High Court dismisses the plea of Pawan Kumar Gupta, one of the convicts in Nirbhaya case, who had moved the court claiming that he was a juvenile at the time of the offence in 2012 and should be treated under the Juvenile Justice Act. pic.twitter.com/LtUDkho6dP
— ANI (@ANI) December 19, 2019
അതേസമയം കേസിലെ മറ്റൊരു പ്രതിയായ അക്ഷയ് സിംഗ് ഠാക്കൂര്‍ സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജി സുപ്രീംകോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. പുതിയ കാര്യങ്ങളൊന്നും പുനപരിശോധന ഹര്‍ജിയില്‍ കൊണ്ടുവരാന്‍ പ്രതിഭാഗത്തിന് കഴിഞ്ഞിട്ടില്ലെന്നു കോടതി വിലയിരുത്തി. ആകെ നാല് പ്രതികളാണ് കേസിലുള്ളത്.
നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകളനുസരിച്ച് പ്രതികളുടെ വധശിക്ഷ ഇനിയും നീണ്ടേക്കും. മരണവാറന്‍റ് നല്‍കുന്നതുമായി ബന്ധപെട്ടു ഡൽഹി സർക്കാർ ല്‍കിയ കേസ് പട്യാല ഹൗസ് അഡീഷണല്‍ സെഷന്‍സ് കോടതി ജനുവരി ഏഴിലേക്ക് മാറ്റിയതാണ് വധശിക്ഷ നീളുമെന്ന് റിപ്പോര്‍ട്ടുകള്‍ക്ക് കാരണം.
Post Your Comments