KeralaLatest NewsNews

തൊഴില്‍ മേഖലയിലെ സ്ത്രീ പങ്കാളിത്തം; കേരളത്തിന് അഭിമാന നേട്ടം

തിരുവനന്തപുരം: തൊഴില്‍ മേഖലയിലെ സ്ത്രീ പങ്കാളിത്തത്തിൽ അഭിമാനനേട്ടവുമായി കേരളം. കേരളത്തിന്റെ തൊഴില്‍ മേഖലയില്‍ സ്ത്രീകള്‍ക്കുള്ള പങ്കാളിത്തം നല്‍കുന്നത് രാജ്യത്തിനു തന്നെ മാതൃകയാണെന്ന് കേന്ദ്ര തൊഴില്‍ സെക്രട്ടറി എച്ച്‌.എല്‍. സമാരിയ വ്യക്തമാക്കി. ദക്ഷിണേന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സിന്റെ ഉപസംഹാര പ്രസംഗത്തില്‍ കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ് കുമാര്‍ ഗാങ്വറുടെ സാന്നിധ്യത്തിലാണ് കേരളത്തെ അഭിനന്ദിച്ചത്. ഇ.എസ്.ഐ. അടക്കം തൊഴില്‍ മേഖലയില്‍ നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിക്കുകയുണ്ടായി.

Read also: സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾക്ക് തടയിടാൻ നിലവിലുള്ള നിയമ വ്യവസ്ഥയും പോലീസ് നടപടിയും ശക്തിപ്പെടുത്തണം; ഇരകൾക്ക് ഉടൻ നീതി ലഭിക്കണം; ചീഫ് ജസ്റ്റീസ് പറഞ്ഞത്

കേരളത്തിന്റെ തൊഴില്‍ മേഖലയില്‍ 48 ശതമാനമാണ് സ്ത്രീ പങ്കാളിത്തമെന്നത് ഏറെ പ്രശംസനാര്‍ഹമാണ്. ദേശീയതലത്തില്‍ ഇത് 18 മുതല്‍ 20 ശതമാനം വരെ മാത്രമാണ്. ഇ.പി.എഫില്‍ പോലും സ്ത്രീ പങ്കാളിത്തം 23 ശതമാനമാണ്. എന്നാൽ കേരളത്തില്‍ ഇരട്ടിയിലുമേറെയായിരിക്കുന്നത് രാജ്യത്തിനു തന്നെ മാതൃകയാണ്. സ്ത്രീകളുടെ സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കുന്ന കേരളത്തെ മറ്റ് സംസ്ഥാനങ്ങളും മാതൃകയാക്കണമെന്നും എച്ച്‌.എല്‍. സമാരിയ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button