Latest NewsNewsIndia

സ്ത്രീ ശാക്തീകരണത്തിനായി മോദിസർക്കാർ അവതരിപ്പിച്ച പദ്ധതിയെ പ്രശംസിച്ച് ബോക്‌സിംഗ് താരം മേരി കോം

ന്യൂഡല്‍ഹി: സ്ത്രീ ശാക്തീകരണത്തിനായി മോദിസർക്കാർ അവതരിപ്പിച്ച ഭാരത് കി ലക്ഷ്മി പദ്ധതിയെ പ്രശംസിച്ച് ബോക്‌സിംഗ് താരം മേരി കോം. ബാഡ്മിന്റണ്‍ താരം പി വി സിന്ധുവും പ്രധാനമന്ത്രിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. സ്ത്രീ ശാക്തീകരണത്തിനായി മുന്‍കയ്യെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് നന്ദിയറിയിക്കുന്നു. ഇത്തരം അംഗീകാരങ്ങള്‍ കഠിനാധ്വാനത്തിലൂടെ ഇന്ത്യയ്ക്ക് അഭിമാനമേകാന്‍ തങ്ങള്‍ക്ക് പ്രചോദനമേകുന്നുവെന്നും മേരി കോം ട്വീറ്റ് ചെയ്തു.

https://twitter.com/MangteC/status/1188035494241693698

ALSO READ: ശുഭയാത്ര പദ്ധതിയിലൂടെ ഭിന്നശേഷിക്കാര്‍ക്ക് സൈഡ് വീല്‍ സ്‌കൂട്ടറുകള്‍ ലഭ്യമാക്കും; സർക്കാർ നടപടികൾ തുടങ്ങി

ഇന്ത്യയുടെ അഭിമാനം ഉയര്‍ത്താന്‍ കഠിനാധ്വാനം ചെയ്യാന്‍ ഈ അംഗീകാരം തങ്ങള്‍ക്ക് പ്രചോദനമേകുന്നു. സ്ത്രീ ശാക്തീകരണത്തിനായി തുടക്കം കുറിച്ച നരേന്ദ്രമോദിയ്ക്ക് നന്ദിയറിയിക്കുന്നുവെന്നും സിന്ധു ട്വിറ്ററില്‍ കുറിച്ചു.

ALSO READ: ഭീകരര്‍ക്കെതിരെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ സ്വീകരിച്ചത് മൃദുസമീപന നിലപാടുകൾ; തുറന്നടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

പദ്ധതിയുടെ അംബാസിഡര്‍മാരായി പിവി സിന്ധുവിനെയും ബോളിവുഡ് നടി ദീപിക പദുകോണിനേയും കഴിഞ്ഞ ദിവസം തെരഞ്ഞെടുത്തിരുന്നു. രാജ്യത്തെ സ്ത്രീകളുടെ മാതൃകാപരമായ സേവനങ്ങള്‍ പുറംലോകത്തെ അറിയിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സൈന നെഹ്‌വാളും പ്രധാനമന്ത്രിയെ അഭിനന്ദിച്ചു കൊണ്ട് ട്വീറ്റ് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button