KeralaLatest News

അന്തവിശ്വാസവും സ്ത്രീവിരുദ്ധതയും പ്രതിരോധിക്കാൻ സ്ത്രീകളിൽ ശാസ്ത്രബോധം ഉണ്ടാകണമെന്ന് കെ കെ ശൈലജ ടീച്ചര്‍

തിരുവനന്തപുരം: അന്തവിശ്വാസവും സ്ത്രീവിരുദ്ധതയും രാജ്യത്ത് വര്‍ധിച്ച് വരികയാണെന്നും ഇത് പ്രതിരോധിക്കാന്‍ സ്ത്രീകളില്‍ ശാസ്ത്രീയ ചിന്ത ഉയര്‍ന്ന് വരണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. യാഥാസ്ഥിക ആശയക്കാരാണ് സമൂഹത്തെ പിന്നോട്ട് നയിക്കുന്നത്. അനാചാരങ്ങളെ എതിര്‍ക്കുന്നവരെയും തെറ്റ് ചൂണ്ടിക്കാണിക്കുന്നവരെയും എതിരാളികളായി ചിത്രീകരിക്കുന്നു. ഇത് ആധുനിക സമൂഹത്തിന് ചേര്‍ന്നതല്ലെന്നും അവര്‍ പറഞ്ഞു.

സമത്വം എന്നത് രാജ്യത്തിന്റെ ഭരണഘടനയില്‍ എഴുതിയാന്‍ മാത്രം പോര. അത് പ്രാവര്‍ത്തികമാക്കാനായി രാഷ്ട്ട്രീയ-സാമൂഹിക മുന്നേറ്റങ്ങള്‍ ഉയരണം. കേരളം ഒറ്റപ്പെട്ട തുരുത്തല്ല. രാജ്യത്തുണ്ടാകുന്ന സാമൂഹിക അവസ്ഥ കേരളത്തെയും ബാധിക്കും. അതിനാല്‍ വര്‍ധിച്ചുവരുന്ന സ്ത്രീവിരുദ്ധതയെ ചെറുക്കാന്‍ ശാസ്ത്രബോധമുള്ള മനസ്സുകള്‍ ഉണ്ടാകണമെന്നും വിദ്യാര്‍ഥികളില്‍ ശാസ്ത്ര പഠനം വളര്‍ത്തണമെന്നും മന്ത്രി പറഞ്ഞു.
ശാരീരിക വ്യത്യാസത്തിന്റെ പേരിലാണ് സ്ത്രീകള്‍ക്കെതിരെ അസമത്വം കാണിക്കുന്നത്. ആര്‍ത്തവത്തിന്റെ പേരില്‍ ഏര്‍പ്പെടുത്തുന്ന നിരോധനങ്ങള്‍ സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന അസമത്വമാണ്. മനുഷ്യരാശിയുടെ നിലനില്‍പ്പിന്് മുന്നോടിയായുള്ള ആര്‍ത്തവ പ്രക്രിയയുടെ പേരില്‍ സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നു. ഇത് അനുവദിക്കരുതെന്നും എല്ലാ മേഖലകളിലും സ്ത്രീപ്രാതിനിധ്യം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

പെരളശ്ശേരി ഗ്രാമപഞ്ചായത്തില്‍ രൂപീകരിച്ച അഡ്‌ഹോക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന വിവരശേഖണത്തിന്റെ ഭാഗമായാണ് ജന്റര്‍ സൗഹൃത പഞ്ചായത്ത് കരട് നയരേഖ തയ്യാറാക്കിയത്. ഇത് പ്രകാരം പഞ്ചായത്തിലെ ജന്റര്‍ റിസോഴ്‌സ് സെന്ററുകള്‍ വഴി തൊഴില്‍, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളില്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ വനിതകള്‍ക്ക് പരിശീലനം നല്‍കും. അതിനായി പഞ്ചായത്ത് പരിധിയിലെ അഭ്യസ്ഥവിദ്യരായ വനിതകളുടെ വിവരശേഖരണം നടത്തും. യോഗ്യത മാനദണ്ഡമാക്കിയാണ് തൊഴില്‍ പരിശീലനം നല്‍കുക. നിയമസഹായ കേന്ദ്രമായും ജന്റര്‍ റിസോഴ്‌സ് സെന്ററുകള്‍ പ്രവര്‍ത്തിക്കും. പഞ്ചായത്തിലെ മുഴുവന്‍ തൊഴില്‍ സ്ഥാപനങ്ങളിലും മുലയൂട്ടല്‍ കേന്ദ്രങ്ങളും ശൗചാലയങ്ങളും സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. ഗ്രാമപഞ്ചായത്ത് ഓഫീസും ഘടക സ്ഥാപനങ്ങളും സ്ത്രീ സൗഹൃദമാക്കും. സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനും പരിഹരിക്കുന്നതിനും നിലവിലെ ജാഗ്രതാ സമിതികള്‍ ശക്തിപ്പെടുത്തുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനും കരട് നയരേഖ ലക്ഷ്യമിടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button