Latest NewsKerala

പെൺകുട്ടികൾ ധീരരായി വളരണം: മന്ത്രി കെ.കെ ശൈലജ ടീച്ചർ

ദേശീയ ബാലികാദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ഭാഗ്യമാല ഓഡിറ്റോറിയത്തിൽ ആരോഗ്യ, വനിത ശിശുവികസന മന്ത്രി കെ. കെ. ശൈലജ ടീച്ചർ നിർവഹിച്ചു. പെൺകുട്ടികളെ ധീരരായി വളർത്തിയെടുക്കണമെന്നും അവരെ സമൂഹത്തിൽ തലയുയർത്തിപ്പിടിച്ച് ജീവിക്കാൻ സഹായിക്കുന്ന രീതിയിൽ വിദ്യാഭ്യാസ യോഗ്യതയുള്ളവരാക്കി മാറ്റണമെന്നും മന്ത്രി പറഞ്ഞു. പെൺകുട്ടികളോടുള്ള അവഗണന രാജ്യത്താകമാനം നടക്കുന്നുണ്ട്. വീടുകളിലും സ്‌കൂളുകളിൽ നിന്നും കുട്ടികൾക്ക് മോശമായ അനുഭവങ്ങൾ ഉണ്ടാകുന്നുണ്ട്. ഇതിനെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.

ഐ. സി. ഡി. എസ് പ്രവർത്തനങ്ങൾക്ക് മികച്ച നേതൃത്വം നൽകിയ മലപ്പുറം ജില്ലാ കളക്ടർ അമിത് മീണയ്ക്ക് മന്ത്രി ഉപഹാരം സമ്മാനിച്ചു. പൂഞ്ഞാർ പഞ്ചായത്ത് പ്രസിഡന്റ് രമേഷ് ബി. വെട്ടിമറ്റം, പ്രവർത്തന മികവ് പുലർത്തിയ ഐ. സി. ഡി. എസ് പ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ എന്നിവർക്ക് വനിത ശിശുവികസന വകുപ്പ് ഡയറക്ടർ ഷീബജോർജ് ഉപഹാരങ്ങൾ നൽകി. അനീമിയയുടെ ദോഷവശങ്ങൾ സംബന്ധിച്ച് സെമിനാർ നടന്നു. കുട്ടികൾക്കായി പെയിന്റിംഗ്, ക്വിസ്, ഉപന്യാസ രചന എന്നീ മത്സരങ്ങളും സംഘടിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button