Latest NewsIndiaNews

ജാമിയ മിലിയ സംഘര്‍ഷം: ഹര്‍ജികള്‍ ഉടൻ പരിഗണിക്കില്ല; ഹൈക്കോടതിയുടെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി അഭിഭാഷകര്‍

ന്യൂഡല്‍ഹി: ജാമിയ മിലിയ സംഘര്‍ഷവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഉടൻ പരിഗണിക്കില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. അതേസമയം, ഹര്‍ജികള്‍ ഫെബ്രുവരി നാലിന് ശേഷം പരിഗണിക്കാമെന്ന ഡല്‍ഹി ഹൈക്കോടതിയുടെ തീരുമാനത്തിനെതിരെ അഭിഭാഷകര്‍ പ്രതിഷേധിച്ചു. എത്രയും പെട്ടന്ന് ഹര്‍ജികള്‍ പരിഗണിക്കണമെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അത് നിരാകരിച്ചു. ഫെബ്രുവരി നാലിന് ശേഷമെ ഹര്‍ജികള്‍ പരിഗണിക്കുവെന്ന് കോടതി നിലപാടെടുത്തു. തീരുമാനത്തിനെതിരെ ‘ഷെയിം ഷെയിം’ വിളിച്ച് അഭിഭാഷകര്‍ പ്രതിഷേധിച്ചു.

കേസ് ഫെബ്രുവരി നാലിന് ശേഷം പരിഗണിക്കുമ്പോള്‍ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. അതേസമയം അറസ്റ്റിലായ വിദ്യാര്‍ഥികള്‍ക്ക് ഇടക്കാല സംരക്ഷണം അനുവദിക്കണമെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ വാദിച്ചെങ്കിലും കോടതി അത് അനുവദിച്ചില്ല. വിഷയത്തില്‍ ഡല്‍ഹി പോലീസിനും കേന്ദ്രസര്‍ക്കാരിനും ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

ALSO READ: പൗരത്വ ബിൽ: രാജ്യത്ത് ഇന്ന് നടന്ന സമരങ്ങൾക്ക് പിന്നിൽ വർഗ്ഗീയ ശക്തികൾ; അവർ വിദ്യാർത്ഥികളെ തെറ്റിദ്ധരിപ്പിക്കുന്നു;-കേന്ദ്ര നിയമ മന്ത്രി രവി ശങ്കർ പ്രസാദ്

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച സര്‍വകലാശാലയിലെ വിദ്യാര്‍ഥികളെ പോലീസ് നേരിട്ട രീതി രാജ്യവ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. ജാമിയ മിലിയ സര്‍വകലാശാലയിലെ പോലീസ് നടപടിക്കെതിരെയാണ് ഹര്‍ജികള്‍ കോടതിയിലെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button