ന്യൂഡൽഹി: ആരാകും ബിജെപി സംസ്ഥാന പ്രസിഡന്റ് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റു നോക്കുന്നത്. കുമ്മനത്തിനും, സുരേന്ദ്രനും ആണ് കൂടുതൽ സാധ്യതയെന്നാണ് വിലയിരുത്തൽ. സംസ്ഥാന ബിജെപി പ്രസിഡന്റിനെ ജനുവരി പത്തോടെ തിരഞ്ഞെടുത്തേക്കും. കുമ്മനത്തിന് എന്തായാലും യുക്തമായ സ്ഥാനം നൽകേണ്ടിവരും. ശബരിമല സമരത്തിനും മറ്റും നേതൃത്വം നൽകിയ സുരേന്ദ്രന് വേണ്ടി ശക്തമായ സമ്മർദമുണ്ട്.
എന്നാൽ അമിത് ഷായുടെ അന്തിമ തീരുമാനമെന്തെന്ന് മുൻ കൂട്ടി പ്രവചിക്കാൻ സാധിക്കുകയില്ല. സുരേഷ് ഗോപിയുമായി അമിത് ഷാ ചർച്ച നടത്തിയിരുന്നു. ബിജെപിയോട് ആശയപരമായി അടുത്തു നിൽക്കുന്ന മറ്റേതെങ്കിലും പാർട്ടിയിൽ നിന്ന് ആരെങ്കിലും വരുമോ എന്നതും ചില കേന്ദ്രങ്ങളിൽ ചർച്ചയുണ്ട്.
സംസ്ഥാനത്ത് പാർട്ടി സംഘടനാ തിരഞ്ഞെടുപ്പു അഭിപ്രായ ഐക്യത്തിനു മുൻതൂക്കം നൽകിയാണു മുന്നോട്ടു പോകുന്നത്. അടുത്ത ബുധനാഴ്ചയോടെ മണ്ഡലം പ്രസിഡന്റുമാരെ തിരഞ്ഞെടുക്കും. ജനുവരി നാലോടെ ജില്ലാ പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പും പൂർത്തിയാകുമെന്നറിയുന്നു.
അതേസമയം, ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ബിജെപി ദേശീയ അധ്യക്ഷനും ആഭ്യന്തരമന്ത്രിയുമായ അമിത് ഷായുമായി വീണ്ടും ചർച്ച നടത്തി. നോർത്ത് ബ്ലോക്കിലെ ഓഫിസിലായിരുന്നു ചർച്ച. കഴിഞ്ഞ ദിവസം രാത്രി അമിത് ഷായുടെ വീട്ടിലും അദ്ദേഹത്തെ ചർച്ചയ്ക്കു വിളിപ്പിച്ചിരുന്നു.
Post Your Comments