Latest NewsNewsIndia

‘ഗാന്ധി പട്ടം’ ദാനം കിട്ടിയത്; രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിച്ച കുടുംബപ്പേര് ഉപേക്ഷിക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറാകണമെന്ന് പ്രമുഖ ബിജെപി നേതാവ്

ന്യൂ ഡല്‍ഹി: ‘ഗാന്ധി പട്ടം’ നെഹ്രു കുടുംബത്തിന് ദാനം കിട്ടിയതാണെന്നും രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിച്ച കുടുംബപ്പേര് ഉപേക്ഷിക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറാകണമെന്ന് പ്രമുഖ ബിജെപി നേതാവ് സംബിത് പത്ര. ‘റേപ്പ് ഇന്‍ ഇന്ത്യ’ പരാമര്‍ശത്തില്‍ ക്ഷമാപണം നടത്തണമെന്ന ആവശ്യം നിരാകരിച്ചുകൊണ്ട് തന്റെ പേര് രാഹുല്‍ സവര്‍ക്കര്‍ എന്നല്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് രാഹുലിനെ വിമര്‍ശിച്ച്‌ സംബിത് പത്ര രംഗത്തെത്തിയത്. അതേസമയം പരാമര്‍ശത്തില്‍ രാഹുലിനെതിരെ മാനനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും ജവഹര്‍ലാല്‍ നെഹ്രു ബ്രിട്ടീഷ് അനുകൂലി ആയിരുന്നുവെന്നും സവര്‍ക്കറുടെ ചെറുമകന്‍ രഞ്ജിത്ത് സവര്‍ക്കര്‍ പറഞ്ഞു.

ALSO READ: സിപിഎമ്മും കോണ്‍ഗ്രസും തീവ്രവാദ സംഘടനകളും ചേര്‍ന്ന് ഗൂഢാലോചന നടത്തി; ഭീകര വാദ പ്രസ്ഥാനങ്ങള്‍ നടത്തുന്ന ഹര്‍ത്താല്‍ അനാവശ്യം;- കുമ്മനം

രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടിയാണ് ഗാന്ധി എന്ന പേര് അവര്‍ മോഷ്ടിച്ചത്. ആ പേര് ഉപേക്ഷിക്കാന്‍ രാഹുല്‍ തയ്യാറാകണം’ – സംബിത് പത്ര പറഞ്ഞു. ‘മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വീര്‍ സവര്‍ക്കറെ മണ്ണിന്റെ മകനെന്നാണ് വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ അവരുടെ ചെറുമകന്‍ അദ്ദേഹത്തെ വാക്കുകളാല്‍ അപമാനിച്ചു. ഡല്‍ഹി രാംലീല മൈതാനത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച ഭാരത് ബച്ചാവോ റാലിക്കിടെയാണ് സവര്‍ക്കര്‍ക്കെതിരെ രാഹുല്‍ ഗാന്ധി വിവാദ പരമാര്‍ശം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button