
പാലക്കാട്: വാളയാറിൽ എട്ടുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ മധ്യവയസ്ക്കനെ പൊലീസ് അറസ്റ്റ് ചെയ്തു.സ്കൂളിലെ കൗൺസിലിങ്ങിനിടെയാണ് ലൈംഗികമായ ചൂഷണത്തെക്കുറിച്ച് കുട്ടി വെളിപ്പെടുത്തിയത്. കഴിഞ്ഞ ഏഴിനാണ് കുറ്റകൃത്യം നടന്നതെന്നാണ് കുട്ടിയുടെ മാതാപിതാക്കൾ പൊലീസിനു നൽകിയ പരാതിയിൽ പറയുന്നത്. വാളയാർ സ്വദേശി 55 കാരനായ സുബ്രമണ്യനാണ് അറസ്റ്റിലായത്. ഒളിവിലായിരുന്ന പ്രതിയെ തമിഴ്നാട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്.
Post Your Comments