ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാമിയ മിലിയ യൂണിവേഴ്സിറ്റിയിൽ നടക്കുന്ന പ്രക്ഷോഭവുമായി ബന്ധപ്പെട്ട് മുൻ കോൺഗ്രസ് എംഎൽഎ ഉള്‍പ്പെടെ ഏഴു പേർക്കെതിരെ കേസ്. ജാമിയ മിലിയയിൽ നടന്ന പ്രതിഷേധങ്ങളുടെ പേരിൽ മുൻ കോണ്‍ഗ്രസ് എംഎൽഎ ആസിഫ് ഖാൻ ഉൾപ്പെടെയുള്ളവരെ പ്രതി ചേർത്തതായി ഡൽഹി പൊലീസ് തന്നെയാണ് അറിയിച്ചിരിക്കുന്നത്.
ചില പ്രാദേശിക നേതാക്കളുടെയും വിദ്യാർഥി യൂണിയൻ നേതാക്കളുടെയും നേതൃത്വത്തിൽ ഇക്കഴിഞ്ഞ ഞായറാഴ്ച മൂന്ന് മണിയോടെ പ്രതിഷേധ മാർച്ച് നടന്നിരുന്നു. എംഎല്‍എയ്ക്ക് പുറമെ പ്രാദേശിക നേതാക്കളായ ആഷു ഖാൻ, മുസ്തഫ, ഹൈദർ, AISA അംഗം ചന്ദന്‍ കുമാർ, SIO അംഗം ആസിഫ് തൻഹ, CYSS അംഗം കസിം ഉസ്മാനി എന്നിവരാണ് പ്രതി ചേർക്കപ്പെട്ട മറ്റുള്ളവർ. ഇവർ പൗരത്വ ഭേദഗതി നിയമത്തിനും, ദേശീയ പൗരത്വ പട്ടികയ്ക്കുമെതിരെ മുദ്രാവാക്യം വിളിക്കുന്നതും ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.
ALSO READ: നിയമ വിരുദ്ധ ഹർത്താൽ; തൃക്കരിപ്പൂരില്‍ ബിജെപി ഓഫീസ് അടിച്ചു തകർത്തു
അതേസമയം, പൗരത്വ ഭേദഗതി നിയമത്തിനെതിരായ ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുടെ സമരം അക്രമാസക്തമായതിനെ തുടര്‍ന്ന് വര്‍ഗീയത വര്‍ദ്ധിപ്പിക്കുന്ന പോസ്റ്റുകള്‍ ഇട്ട മലയാളി വിദ്യാര്‍ത്ഥിനിയ്‌ക്കെതിരെ ഫേസ്ബുക്ക് നടപടി എടുത്തു.. സമരത്തിലൂടെ ശ്രദ്ധേയയായ അയ്ഷ റെന്ന എന്ന വിദ്യാര്‍ത്ഥിയുടെ അക്കൗണ്ടാണ് ഒരു മാസത്തേക്ക് ഫേസ്ബുക്ക് തടഞ്ഞുവച്ചത്. കമ്യൂണിറ്റി സ്റ്റാന്റേര്‍ഡിന് നിരക്കാത്ത പോസ്റ്റുകളുടെ പേരില്‍ ഒരുമാസത്തേക്ക് അക്കൗണ്ട് ഉപയോഗിക്കുന്നതില്‍ വിലക്കുന്നു എന്നാണ് അയ്ഷ റെന്നയ്ക്ക് ലഭിച്ച സന്ദേശം.
Post Your Comments