തൃക്കരിപ്പൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരായ നിയമ വിരുദ്ധ ഹര്‍ത്താലിന്റെ മറവില്‍ തൃക്കരിപ്പൂരില്‍ ബിജെപി ഓഫീസ് അടിച്ചു തകർത്തു. തൃക്കരിപ്പൂര്‍ മത്സ്യ മാര്‍ക്കറ്റിന് സമീപം പ്രവര്‍ത്തിക്കുന്ന ബിജെപി മണ്ഡലം കമ്മിറ്റി ഓഫീസിനുനേരെയാണ് ആക്രമണമുണ്ടായത്.
സംഭവത്തില്‍ ബിജെപി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. ഓഫീസിന്റെ ജനല്‍, വാതിലുകള്‍, ഫര്‍ണിച്ചറുകള്‍, നേതാക്കളുടെ ഫോട്ടോ തുടങ്ങിയ ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്. സംഭവമറിഞ്ഞ് ചന്തേര പോലീസ് സ്ഥലത്തെത്തി. ഇവിടെ പോലീസ് പിക്കറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് ഹര്‍ത്താല്‍ അനുകൂലികള്‍ എറിഞ്ഞു തകര്‍ത്തത് 18 കെഎസ്ആര്‍ടിസി ബസുകള്‍ ആണ്. ബസുകളുടെ ചില്ലുകള്‍ തകര്‍ന്നതില്‍ നഷ്ടം 2,16,000 രൂപ. ഇത്രയും ബസുകളുടെ രണ്ട് ദിവസത്തെ സര്‍വീസും മുടങ്ങുന്നതോടെ വരുമാനത്തില്‍ 25 ലക്ഷം രൂപയുടെ നഷ്ടമാണ് കെഎസ്ആര്‍ടിസിക്കുണ്ടാകുന്നത്.
തകര്‍ക്കപ്പെട്ട 18 ബസുകളില്‍ 13 എണ്ണം ഓര്‍ഡിനറി ബസുകളാണ്. നാല് ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് ബസുകളുടേയും ഒരു മിന്നല്‍ ബസിന്റേയും ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. ബസൊന്നിന് പന്ത്രണ്ടായിരം രൂപ വീതം ചെലവാകും. ഹര്‍ത്താല്‍ കാരണം സര്‍വീസുകള്‍ റദ്ദാക്കിയതിലൂടെ ലക്ഷക്കണക്കിന് രൂപയുടെ വരുമാന നഷ്ടം വേറെയുമുണ്ട്.
പൗരത്വനിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് എസ്ഡിപിഐ, ബിഎസ്പി തുടങ്ങി മുപ്പതിലധികം സംഘടനകള്‍ ഉളള സംയുക്ത സമരസമിതിയാണ് ഹര്‍ത്താല്‍ നടത്തിയത്. ഏകദേശം 200 ലധികം പേരെ പൊലീസ് കരുതല്‍ തടങ്കല്‍ എന്ന രീതിയില്‍ അറസ്റ്റ് ചെയ്തിരുന്നു.
Post Your Comments