ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യമെങ്ങും പ്രക്ഷോഭങ്ങള്‍ നടക്കുന്നതിനിടെ ഹിന്ദുക്കൾക്ക് പോകാൻ രാജ്യമില്ലാത്ത അവസ്ഥയാണെന്ന പ്രസ്താവനയുമായി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. നിരവധി മുസ്ലിം രാജ്യങ്ങളുണ്ട് ലോകത്ത്. എന്നാൽ ഹിന്ദുക്കള്‍ക്ക് മാത്രമായി ഒരു രാജ്യംപോലുമില്ലെന്ന് ഗഡ്കരി പറഞ്ഞു. ഒരു ദേശീയ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍പ് ഹിന്ദു രാജ്യമായി നേപ്പാള്‍ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഹിന്ദുക്കള്‍ക്കായി ഒരു രാജ്യം പോലുമില്ലാത്ത അവസ്ഥയാണ്. അതുകൊണ്ട് ഹിന്ദുക്കളും സിഖ് മതക്കാരും എവിടെ പോകും? മുസ്ലിങ്ങള്‍ക്ക് പൗരത്വം ലഭിക്കാൻ നിരവധി മുസ്ലിം രാജ്യങ്ങളുണ്ട്, അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ഗഡ്കരി ആരോപിച്ചു.
നമ്മുടെ രാജ്യത്തെ ഒരു മുസ്ലിം പൗരനും ഞങ്ങള്‍ എതിരല്ല. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭയം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. ഭിന്നിപ്പിന്‍റെ രാഷ്ട്രീയത്തിന് എതിരാണ് മോഡി സര്‍ക്കാര്‍ എന്ന കാര്യം താന്‍ ഉറപ്പു നല്‍കുകുന്നു. ഈ സാഹചര്യത്തില്‍ പൗരത്വ നിയമം ആവശ്യമാണ്. അദ്ദേഹം പറഞ്ഞു. നിലവിൽ രാജ്യത്ത് ഉയർന്ന് വരുന്ന പ്രതിഷേധങ്ങൾ തെറ്റിധാരണയുടെ പുറത്തുള്ളതാണെന്നും പ്രതിപക്ഷ പാർട്ടികളാണ് ഇതിന് പിന്നിലെന്നും ഗഡ്ഗരി പറഞ്ഞു.
Post Your Comments