ഗുവാഹത്തി : ഐഎസ്എല്ലിലെ ആവേശപ്പോരിൽ നിലവിലെ ചാമ്പ്യൻ ബെംഗളൂരു എഫ് സിയ്ക്ക് തകർപ്പൻ ജയം. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാതെ രണ്ടു ഗോളുകൾക്കാണ് തകർത്തത്.
THAT'S THAT in Guwahati where the skipper's penalty and Serran's first goal in a Bengaluru shirt sends the Blues to the top of the table. GET IN! 0-2 #NEUBFC #RoomForMore pic.twitter.com/vyEQWkYUAb
— Bengaluru FC (@bengalurufc) December 18, 2019
ആദ്യ പകുതിയിലെ പോരാട്ടത്തിൽ ഇരു ടീമുകൾക്കും ഗോൾ നേടാൻ സാധിച്ചില്ല. രണ്ടാം പകുതിയിലേക്ക് കടന്നപ്പോൾ മത്സരം ബെംഗളൂരുവിന് അനുകൂലമായി. 68ആം മിനിറ്റിലെ പെനാൽറ്റിയിലൂടെ സുനിൽ ഛേത്രി, 80ആം മിനിറ്റിൽ ആൽബർട്ട് സെറാൻ എന്നിവരാണ് വിജയ ഗോളുകൾ വലയിലാക്കിയത്.
The defending champions asserted their dominance and came away from Guwahati with all 3⃣ points! ?#NEUBFC #HeroISL #LetsFootball pic.twitter.com/SYBbGy8xkf
— Indian Super League (@IndSuperLeague) December 18, 2019
ഈ ജയത്തോടെ 9ത് മത്സരങ്ങളിൽ 16 പോയിന്റ് നേടിയ ബെംഗളൂരു എടികെയെ പിന്നിലാക്കി ഒന്നാം സ്ഥാനം സ്വന്തമാക്കി. അഞ്ചാം സ്ഥാനത്തായിരുന്ന നോർത്ത് ഈസ്റ്റ് എട്ട് മത്സരങ്ങളിൽ 10പോയിന്റുമായി ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മുംബൈ സിറ്റി അഞ്ചാം സ്ഥാനത്തേക്ക് മുന്നേറി.
Post Your Comments