കൊച്ചി: യുവ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ പ്രധാന തെളിവായ അപകീർത്തികരമായ ദൃശ്യങ്ങൾ പ്രതികളെ ഒരുമിച്ചുകാണിക്കാൻ കോടതി ഉത്തരവിട്ടു. നടൻ ദിലീപ് അടക്കം ആറുപ്രതികളാണ് ആവശ്യമുന്നയിച്ചത്. അഡീ. സെഷൻസ് കോടതിയുടെ മേൽനോട്ടത്തിൽ വ്യാഴാഴ്ച 11.30-നാണ് ദൃശ്യങ്ങൾ പരിശോധിക്കാൻ അവസരം. ദിലീപിനുപുറമേ സുനിൽകുമാർ (പൾസർ), മാർട്ടിൻ ആന്റണി, മണികണ്ഠൻ, വിജീഷ്, സനൽകുമാർ എന്നിവരും അപേക്ഷ സമർപ്പിച്ചിരുന്നു.
നടൻ ദിലീപ് ദൃശ്യങ്ങൾ ഒറ്റയ്ക്കുപരിശോധിക്കാൻ അപേക്ഷ നൽകിയെങ്കിലും കോടതി അനുവദിച്ചില്ല. ദൃശ്യങ്ങൾ പരിശോധിക്കുന്ന സാങ്കേതിക വിദഗ്ധന്റെ വിവരം രഹസ്യമായി സൂക്ഷിക്കണമെന്നും മൂന്ന് സാങ്കേതികവിദഗ്ധരെ അനുവദിക്കണമെന്നും ദിലീപ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. സാങ്കേതിക വിദഗ്ധന്റെ പേര് പ്രതിഭാഗം കഴിഞ്ഞദിവസം കോടതിക്കുകൈമാറി. ദിലീപിന്റെ അഭിഭാഷകനും ദൃശ്യങ്ങൾ കാണും.
ALSO READ: ദിലീപിന്റെ തമാശ കേട്ട് പൊട്ടിച്ചിരിക്കുന്ന കാവ്യ- വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
കോടതി ബുധനാഴ്ചയാണ് കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങൾ പരിശോധിക്കാൻ സമയം അനുവദിച്ചതെങ്കിലും ദിലീപിന്റെ അഭിഭാഷകന്റെ പ്രത്യേക അഭ്യർഥന പരിഗണിച്ചാണ് വ്യാഴാഴ്ചത്തേക്ക് മാറ്റിയത്. 2017 ഫെബ്രുവരി 17-നാണ് പൾസർ സുനിയും മറ്റുഗുണ്ടകളും ക്വട്ടേഷൻപ്രകാരം യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയതെന്നാണ് കേസ്.
Post Your Comments