Latest NewsNewsIndia

പൗരത്വ ഭേദഗതി നിയമം, ദില്ലിയിൽ നടന്ന അക്രമണങ്ങൾക്കെതിരെ നടപടിയെടുത്തില്ലെന്ന ആരോപണത്തിന് മറുപടിയുമായി അരവിന്ദ് കേജ്രിവാൾ, അക്രമം നടത്തിയത് ആരെന്ന് ജനങ്ങൾക്ക് അറിയാമെന്ന് ബിജെപിയെ പഴിചാരി മറുപടി

ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യതലസ്ഥാനമായ ദില്ലിയിൽ അരങ്ങേറിയ അക്രമ സംഭവങ്ങളെ നിയന്ത്രിക്കാൻ നടപടി എടുത്തില്ലെന്ന വിമർശനങ്ങൾക്ക് മറുപടി നൽകി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. വിമർശനം ഉന്നയിച്ച ബിജെപിയെ തന്നെ കുത്തിയാണ് കേജ്രിവാളിന്‍റെ മറുപടി. ജനങ്ങൾക്ക് അറിയാം അക്രമം നടത്താൻ ആർക്കാണ് കൂടുതൽ കഴിവെന്നായിരുന്നു അദേഹത്തിന്‍റെ പ്രസ്താവന.  അക്രമാസക്തമായ ഈ പ്രതിഷേധങ്ങളുടെ എല്ലാം ലക്ഷ്യം വരാനിരിക്കുന്ന തിരഞ്ഞെടുപ്പാണ്. പരാജയപ്പെടുമെന്ന് ഉറപ്പുള്ളവരാണ് ഈ ആക്രമണങ്ങള്‍ക്ക് പിന്നിൽ. കലാപം നടത്താന്‍ കഴിവുള്ളവര്‍ ആരാണെന്ന് ഈ രാജ്യത്തെ ജനങ്ങള്‍ക്കറിയാം. അതുകൊണ്ട് തലസ്ഥാനത്തെ ജനങ്ങള്‍ സമാധാനം കാത്തുസൂക്ഷിക്കണമെന്ന് കെജ്രിവാള്‍ ആവശ്യപ്പെട്ടു.

അക്രമാസക്തമായ പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ആം ആദ്മിയുടെ ഇടപെടല്‍ ഉണ്ടെന്നാണ് പ്രതിപക്ഷം പറയുന്നത്. പക്ഷെ ഇങ്ങനെ ചെയ്യേണ്ട എന്ത് കാര്യമാണ് എഎപി ക്കുള്ളത്. ഇതില്‍നിന്നും ഞങ്ങള്‍ക്കൊന്നും നേടാനില്ല. പ്രയോജനമുണ്ടാക്കാന്‍ ശ്രമിക്കുന്നത് പ്രതിപക്ഷമാണ്. എന്നാല്‍ നിങ്ങള്‍ കരുതുന്നതിനേക്കാല്‍ മിടുക്കരാണ് ഡല്‍ഹിയിലെ ജനങ്ങള്‍. ഇതിനുള്ള മറുപടി അവര്‍ നല്‍കും.- കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു. ജനങ്ങൾ സമാധാനം കാത്ത് സൂക്ഷിക്കണമെന്നും ദില്ലി മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button