Latest NewsNewsInternational

ബോയിങ് 737 മാക്‌സ് ജെറ്റ്ലൈനറിന്റെ ഉത്പാദനം നിര്‍ത്താനൊരുങ്ങി വിമാന കമ്പനി

വാഷിംഗ്ടണ്‍:ബോയിങ് 737 മാക്‌സ് ജെറ്റ്ലൈനറിന്റെ ഉത്പാദനം നിര്‍ത്താനൊരുങ്ങി വിമാന കമ്പനി. ബോയിംഗ് നിര്‍മാണക്ക കമ്പനി ഏറ്റവും കൂടുതല്‍ വിറ്റഴിച്ച വിമാനമാണ് 737 മാക്‌സ് ജെറ്റ്ലൈനര്‍. ജനുവരിയില്‍ ഉത്പാദനം നിര്‍ത്തിവെക്കുമെന്ന് കമ്പനി അറിയിച്ചു . മാക്‌സ് വിമാനത്തിന് സര്‍വീസ് നടത്താനുള്ള അനുമതി അമേരിക്കന്‍ വ്യോമയാന വകുപ്പുകളില്‍ നിന്ന് കുറച്ച് നാളായി ലഭിക്കാത്തതിനെ തുടര്‍ന്നാണ് നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്. 20 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ നിര്‍ത്തലാക്കല്‍ പ്രഖ്യാപനമാണ് കമ്പനി നടത്തിയിരിക്കുന്നത്.

അടുത്തിടെ എത്യോപ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ ഉണ്ടായ രണ്ട് വിമാന ദുരന്തങ്ങളാണ് ഈ നിര്‍ണായക തീരുമാനത്തിന് പിന്നിലുള്ളത്. രണ്ട് അപകടങ്ങളിലുമായി 346 പേര്‍ മരണപ്പെട്ടിരുന്നു. ഇതിനുശേഷമാണ് സര്‍വീസ് നടത്താനുള്ള അനുമതി അരേിക്ക നിഷേധിച്ചത്. ജനുവരിക്ക് ശേഷം നിര്‍മാണം തുടരുമോ എന്ന കാര്യത്തില്‍ കമ്പനി ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല.

അതേസമയം നിര്‍മ്മാണം നിര്‍ത്തിയാലും 12,000 ത്തോളം വരുന്ന ജീവനക്കാരെ ജോലിയില്‍ നിന്ന് പിരിച്ചുവിടില്ലെന്നാണ് വിവരം .ഈ നീക്കത്തിലൂടെ ആഗോള വിതരണ ശൃംഖലയിലും യുഎസ് സമ്പത്ത് വ്യവസ്ഥയിലും പ്രത്യാഘാതങ്ങള്‍ ഉണ്ടാകാം. വിമാനത്തിന് ഓര്‍ഡര്‍ നല്‍കി കാത്തിരിക്കുന്ന വിവിധ വിമാനക്കമ്പനികളുടെ പ്രവര്‍ത്തനത്തെ വരും നാളുകളില്‍ പുതിയ തീരുമാനം സാരമായി ബാധിക്കും.

രണ്ട് ദിവസമായി നടന്നുവന്ന ഫെഡറില്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ബോര്‍ഡ് മീറ്റിങ്ങിലാണ് ബോയിംഗ് വിമാന കമ്പനി ആഗോള വ്യോമയാന മേഖലയെ ഞെട്ടിക്കുന്ന തീരുമാനം എടുത്തത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button