കാറുകൾ വാങ്ങുന്ന ലാഘവത്തോടെ ഇനി വിമാനവും സ്വന്തമാക്കാൻ അവസരം. പറപ്പിക്കാൻ പൈലറ്റ് ലൈസൻസ് പോലും വേണ്ടാത്ത എയർക്രാഫ്റ്റുകളാണ് ഇക്കുറി വിപണി കീഴടക്കാൻ എത്തുന്നത്. അത്യാധുനിക ഫീച്ചറുകൾ ഉൾക്കൊള്ളിച്ചിട്ടുള്ള എയർക്രാഫ്റ്റുകൾ ഈ വർഷം മുതൽ അമേരിക്കൻ വിപണിയിൽ ലഭ്യമായി തുടങ്ങും. പിവോട്ടൽ എന്ന കമ്പനിയാണ് ‘ഹെലിക്സ്’ ഫ്ലൈയിംഗ് മെഷീൻ അവതരിപ്പിച്ചിരിക്കുന്നത്. ഇലക്ട്രിക് എൻജിനാണ് എയർക്രാഫ്റ്റിൽ ഉപയോഗിച്ചിരിക്കുന്നത്. നികുതിക്ക് മുൻപ് ഏകദേശം 1.9 ലക്ഷം ഡോളറാണ് (1.60 കോടി രൂപ) ഈ എയർക്രാഫ്റ്റിന്റെ വില ആരംഭിക്കുന്നത്. നമ്മുടെ നാട്ടിലെ ഒരു ലക്ഷ്വറി കാർ വാങ്ങുന്ന വിലയ്ക്ക് എയർക്രാഫ്റ്റ് സ്വന്തമാക്കാൻ കഴിയും.
വെർട്ടിക്കൽ ടേക്ക് ഓഫും, ലാൻഡിംഗും നടത്താൻ കഴിവുള്ള ഈ എയർക്രാഫ്റ്റിൽ ആകെ ഒരു സീറ്റ് മാത്രമാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. നിലവിൽ, യുഎസ് വിപണിയിൽ നിന്ന് മാത്രമാണ് ഇവ വാങ്ങാൻ സാധിക്കുക. മറ്റു വിപണികളിൽ എപ്പോൾ അവതരിപ്പിക്കുമെന്നതിനെ കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. pivotal.aero എന്ന വെബ്സൈറ്റ് മുഖാന്തരം വിമാനം ബുക്ക് ചെയ്യാവുന്നതാണ്. പറത്താൻ പൈലറ്റ് ലൈസൻസ് വേണ്ടെങ്കിലും, കൃത്യമായ പരിശീലനം ആവശ്യമാണ്. ഇതിന്റെ പരിശീലനം കമ്പനി തന്നെ നൽകും. ഭാരം കുറഞ്ഞ എയർക്രാഫ്റ്റുകളുടെ രൂപകൽപ്പനയും നിർമ്മാണവും നടത്തുന്ന കമ്പനിയാണ് പിവോട്ടൽ. ഇതിന് മുൻപ് ബ്ലാക്ക് ഫ്ലൈ എന്ന ആദ്യ ലൈറ്റ് eVTOL വിപണിയിലെത്തിച്ച് കമ്പനി വലിയ രീതിയിലുള്ള ശ്രദ്ധ നേടിയിരുന്നു.
Also Read: നാട്ടില്‍നിന്ന് മരുന്നുമായി എത്തിയ മലയാളി യു.എ.ഇയില്‍ കുടുങ്ങി
Post Your Comments