തിരുവനന്തപുരം: പുരുഷന്മാർക്കായി ജയിലിൽ നിന്ന് ഇനി ബ്യൂട്ടി പാര്‍ലറും. ജയില്‍ ഡിജിപി ഋഷിരാജ് സിങും ആര് ശ്രീലേഖ ഐപിഎസും ചേര്‍ന്നാണ് പാര്‍ലര്‍ ഉദ്ഘാടനം ചെയ്തത്. . പൂജപ്പുര കരമന റോഡില്‍ പരീക്ഷ ഭവനോട് ചേര്‍ന്നാണ് ഫ്രീഡം ലുക്ക്സ് ബ്യൂട്ടി പാര്‍ലർ ഒരുക്കിയിരിക്കുന്നത്. രാവിലെ എട്ട് മുതല്‍ വൈകിട്ട് എട്ട് മണിവരെയാണ് പ്രവര്‍ത്തനസമയം. വിവിധതരം ഫേഷ്യല്‍, ഹെയര്‍ ഡ്രസ്സിങ്, ഫേഷ്യല്‍ മസ്സാജിങ്, ഷേവിങ്, ഹെന്ന, ഹെയര്‍ കളറിങ് എന്നിവ കുറഞ്ഞ പൈസയ്ക്ക് ചെയ്തുകൊടുക്കും. കുട്ടികള്‍ക്കും പ്രായമായവര്‍ക്കും പ്രത്യേകം സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വൈകാതെ ലേഡീസ് ബ്യൂട്ടി പാര്‍ലറും തുറക്കുമെന്ന് ആര് ശ്രീലേഖ അറിയിച്ചു.
Post Your Comments