UAELatest NewsNewsOmanGulf

ദുബായിൽ നിന്നും കൊച്ചിയിലേക്കു പുറപ്പെട്ട വിമാനം അടിയന്തരമായി ഒമാനിലിറക്കി

മസ്‌ക്കറ്റ് : ദുബായിൽ നിന്നും കൊച്ചിയിലേക്കു പുറപ്പെട്ട വിമാനം അടിയന്തരമായി നിലത്തിറക്കി. സ്‌പൈസ് ജെറ്റ് വിമാനമാണ് യന്ത്ര തകരാര്‍ കാരണം ഒമാനിലെ മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാന്റ് ചെയ്തത്. പറന്നുയർന്ന ശേഷം വിമാനത്തിനുള്ളിൽ പുകയും ഗന്ധവുമുണ്ടായതിനെ തുടർന്നായിരുന്നു അടിയന്തര ലാൻഡിംഗ്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന യാത്രക്കാർ സുരക്ഷിതരാണ്.

Also read : ദുബായിൽ വൻ തീപിടിത്തം

മസ്‌കറ്റ് വിമാനത്താവളത്തിലുള്ള യാത്രകർക്കെല്ലാം ഉച്ചയ്ക്ക് രണ്ടിന്(ഒമാന്‍ സമയം) കൊച്ചിയിലേക്ക് മറ്റൊരു വിമാനം ഏർപ്പെടുത്തുമെന്നു  സ്‌പൈസ് ജെറ്റ് വക്താക്കള്‍ അറിയിച്ചുവെങ്കിലും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പകല്‍ സമയങ്ങളില്‍ നിർമാണ പ്രവർത്തങ്ങൾ നടക്കുന്നതിനാൽ വിമാനം മസ്കറ്റിൽ നിന്ന് പുറപ്പെടാനുള്ള സമയത്തില്‍ മാറ്റം വരുമെന്നാണ് സൂചന. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല,

shortlink

Related Articles

Post Your Comments

Related Articles


Back to top button